Latest Posts

പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര, കാരണം ക്രൂഡ് ഓയിൽ പ്രതിസന്ധി

ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി. പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി ഗുജറാത്തിലെ….

20 ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ യുദ്ധക്കപ്പലുകൾ അകമ്പടി; ‘ഓപ്പറേഷൻ ഊർജസുരക്ഷ’യുമായി നാവികസേന

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയെക്കൂടാതെ പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളെയാണ് ഇറാൻ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഹോർമുസ് കടലിടുക്ക്….

ചുട്ടുപൊള്ളി കോട്ടയം; ശ്രദ്ധ വേണം പകൽ സമയം

കോട്ടയത്ത്  ഇന്നലെ 37.6 ഡിഗ്രി സെൽഷ്യസ് ആണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ശരാശരിയിൽ നിന്ന് 2.9 ഡിഗ്രി സെൽഷ്യസ് അധികച്ചൂടാണിത്. കഴിഞ്ഞ ആഴ്ച പല ദിവസങ്ങളിലും 37 ഡിഗ്രി സെൽഷ്യസോ അതിലധികമോ ആയി ജില്ലയിലെ ചൂട് ഉയർന്നിരുന്നു. സാധാരണയായി അനുഭവപ്പെടേണ്ട ചൂടിനെക്കാൾ….

ചാറ്റ് ജിപിടിയിൽ ഇനി വീഡിയോ ഇല്ല, എഐ വീഡിയോ ജനറേറ്റർ ‘സോറ’ നിർത്തുന്നു

ഓപ്പൺ എഐയുടെ വീഡിയോ ജനറേഷൻ പ്ലാറ്റ്ഫോമായ ‘സോറ’ (Sora) നിർത്തലാക്കുന്നു. മാർവൽ, സ്റ്റാർ വാർസ് തുടങ്ങിയ ഡിസ്‌നി കഥാപാത്രങ്ങളെ സോറയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി ഡിസ്നിയുമായി ചർച്ച നടക്കുന്നതിനിടെയാണ് ഓപ്പൺ എഐയുടെ തീരുമാനം. ഒരു ബില്യൺ ഡോളറിന്റെ കരാറാണ് ഇരു കമ്പനികളും ചർച്ച….

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല; ‘ആവശ്യത്തിന് മാത്രം വാങ്ങുക’; എണ്ണക്കമ്പനികളുടെ സുപ്രധാന അറിയിപ്പ്

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ അറിയിപ്പ്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവരുടേതാണ് അറിയിപ്പ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനികൾ ഔദ്യോഗിക….

കനത്ത ചൂട് തുടരും; 12 ജില്ലകളില്‍ യെലോ അലർട്ട്

സംസ്‌ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെലോ അലർട് പ്രഖ്യാപിച്ചു. 26 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37….

ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയില്ല; സുപ്രീംകോടതി

ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിക്ക് പട്ടികജാതി പദവി തുടർന്നും അവകാശപ്പെടാൻ കഴിയില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെച്ചു. 1950 ലെ ഭരണഘടനാ ഉത്തരവ് പ്രകാരം ഹിന്ദുമതം, സിഖ് മതം , ബുദ്ധമതം എന്നിവയിൽപ്പെടുന്നവർക്ക് മാത്രമേ പട്ടികജാതി പദവി അവകാശപ്പെടാനാകൂ….

ചൂടിനെ നമുക്ക് നേരിടാം’; കാമ്പയിനുമായി ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ‘ചൂടിനെ നമുക്ക് നേരിടാം’ കാമ്പയിനുമായി ദുരന്തനിവാരണ അതോറിറ്റി.’വേനൽകാലത്ത് കുട്ടികൾക്കായുള്ള സുരക്ഷിത വഴികൾ’ പോസ്റ്ററാണ് ഇതിലൊന്ന്. ‘വെയിലത്ത് കളിക്കരുത്, സ്കൂൾ അസംബ്ലി ഒഴിവാക്കുക, അടച്ചിട്ട വാഹനങ്ങളിൽ കുട്ടികളെ ഇരുത്തരുത്, ബീച്ചിലെ കളികൾ ഒഴിവാക്കുക, കട്ടിയുള്ളതും ഇറുകിയതുമായ….

തെരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ തപാല്‍ വോട്ടിന് 26ന് മുന്‍പ് അപേക്ഷിക്കണം

തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ടിനുള്ള ഫോം-12 അപേക്ഷ ഓര്‍ഡര്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് മാര്‍ച്ച് 26നു മുന്‍പ് പൂരിപ്പിച്ചു നല്‍കണമെന്ന് കോട്ടയം ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. മാര്‍ച്ച് 24 മുതല്‍ 26….

നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി, മൊത്തം 1269 പത്രികകൾ; സൂക്ഷ്മപരിശോധന നാളെ

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം 3 മണിക്ക് അവസാനിച്ചു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. അന്തിമ കണക്കുകൾ ലഭ്യമാകുന്നതോടെ ഇതിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്. സമർപ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും…..