ശബരിമല സന്നിധാനത്ത് ഭക്തർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കും. (വെബ്സൈറ്റ് അഡ്രസ്: www.onlinetdb.com).15 ദിവസത്തേക്കുള്ള ഓൺലൈൻ റൂം ബുക്കിംഗ് ആണ് ഇന്ന് ആരംഭിക്കുന്നത്. അതുകഴിഞ്ഞ് ഓരോ ദിവസത്തേക്കുമുള്ള ബുക്കിംഗ് പ്രസ്തുത ദിവസത്തിന് 15 ദിവസം മുമ്പ് രാത്രി 12 മണിക്ക് ഓപ്പൺ ആകും.
ശബരിമല സന്നിധാനത്ത് ഓൺലൈനിൽ റൂം ബുക്ക് ചെയ്യുന്നതിനുള്ള ഏക വെബ്സൈറ്റ് www.onlinetdb.com ആണ്.
