ട്രെയിൻ നമ്പ‌ർ മാറും

കേരളത്തിലൂടെ സർവീസ് നടത്തുന്ന ഏഴ് സൂപ്പ‌ർഫാസ്റ്റ് ട്രെയിനുകൾ ജനുവരി ഒന്ന് മുതൽ എക്സ്‌പ്രസ് ട്രെയിനുകളാകും. ഇതോടെ ഈ ട്രെയിനുകളുടെ നിലവിലെ നമ്പറും മാറുമെന്ന് റെയിൽവേ അറിയിച്ചു

കോഴിക്കോട്-തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി(നിലവിലെ നമ്പർ 12075-76, പുതിയ നമ്പർ 16375-76), കണ്ണൂർ-തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (12081-82, 16379-80), എറണാകുളം-പട്ന-എറണാകുളം(22643-44, 16359-60), തിരുവനന്തപുരം-ലോകമാന്യതിലക്(12202, പുതിയ നമ്പർ 16372) സൂപ്പർഫാസ്റ്റ് ട്രെയിനുകളാണ് ജനുവരി മുതൽ എക്സ്‌പ്രസ് ട്രെയിനുകളാകുന്നത്.