Category: Latest News

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ 9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്….

വാഹന കൈമാറ്റം: ആധാർ നിർബന്ധമാക്കി കേന്ദ്രം

വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ആധാർ നിർബന്ധമാക്കി. ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പരിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ ഉടമസ്ഥാവകാശ കൈമാറ്റം നടക്കുകയുള്ളൂ. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് മാറ്റമെന്ന് സോഫ്റ്റ്വെറിൻ്റെ ചുമതലയുള്ള നാഷണൽ ഇൻഫോർമാറ്റിക് സെൻ്റർ (എൻ.ഐ.സി) മോട്ടോർവാഹനവകുപ്പിനെ….

ചിങ്ങം എത്താറായിട്ടും സ്വർണവില മുകളിലേക്ക് തന്നെ,​ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ് തുടരുന്നു. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,040 രൂപയായി. രണ്ട് ദിവസം മുമ്പുവരെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ മുതൽ ട്രെൻഡ്….

തെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. പ്രാഥമിക പ്രോട്ടൊക്കോൾ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ….

ജനന, മരണ രജിസ്‌ട്രേഷൻ വൈകിയാൽ ഇനി പണിയാകും: ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പരിശോധിച്ചുറപ്പ് വരുത്തേണ്ടി വരും

ജനനമോ മരണമോ സംഭവിച്ച് രണ്ടുവർഷം കഴിഞ്ഞാണ് രജിസ്ട്രേഷൻ നടത്തുന്നതെങ്കിൽ അതിന് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് വേണമെന്ന നിബന്ധനയുള്ള ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിലവിലെ ജനന- മരണ രജിസ്ട്രേഷൻ നിയമത്തിൽ 13 (3)(എ) വകുപ്പ് പുതുതായി കൂട്ടിച്ചേർത്താണ് ഭേദഗതി കൊണ്ടുവരുന്നത്…..

അതിശക്തമായ മഴ വരുന്നു; നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ തുടങ്ങിയ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,….

ശബരിമലയിൽ നിറപുത്തരി ഓഗസ്റ്റ് 3ന്; പൂജകൾക്കായി ഓഗസ്റ്റ് രണ്ടിന് നട തുറക്കും

നിറപുത്തരിയോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.       ഓഗസ്റ്റ്….

കിടക്കുന്നതിന് മുമ്പുള്ള ഫോൺ ഉപയോഗം: തലച്ചോറിന് സംഭവിക്കുന്നത് എന്ത്?

രാത്രി കിടക്കയിൽ കിടന്ന് സോഷ്യൽ മീഡിയ പേജുകൾ സ്ക്രോൾ ചെയ്യുന്നതും, വീഡിയോകൾ കാണുന്നതും നിങ്ങളുടെ പതിവാണോ? ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രത്യേകിച്ച് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. കൂടുതൽ സമയം ഉറങ്ങിയാൽ ഈ ആഘാതം പരിഹരിക്കാനാകുമോ? വൈകി ഉറങ്ങാൻ….

പൊതുപരീക്ഷ ഭേ​ദ​ഗതി ബിൽ ലോക്സഭയിൽ പാസായി

പൊതുപരീക്ഷ ഭേ​ദ​ഗതി ബിൽ ലോക്സഭയിൽ പാസായി. ശബ്ദവോട്ടോടെയാണ് കേന്ദ്രം ബിൽ പാസാക്കിയത്. ബില്ലിന്മേലുള്ള ചർച്ചയിലുടനീളം സഭയിൽ ഭരണ-പ്രതിപക്ഷം കടുത്ത വാക്പോരാണ് നടത്തിയത്. നാളെ രാജ്യസഭയിൽ ബിൽ ചർച്ചയ്ക്കെത്തും. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണങ്ങൾ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് ബില്ലിന്റെ ലക്ഷ്യം. ചോദ്യപേപ്പർ….

ഗൂഗിള്‍മാപ്പിലെ ഈ ഫീച്ചറുകള്‍ അറിഞ്ഞുവെച്ചോളൂ; യാത്ര കുറച്ചുകൂടി എളുപ്പമാക്കും

പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഗൂഗിള്‍ മാപ്പിലെ ചില സവിശേഷതകള്‍ അറിയുന്നത് കൂടുതല്‍ ഉപകാരപ്രദമാണ്. എന്തൊക്കെയാണ് അക്കാര്യങ്ങളെന്ന് അറിഞ്ഞിരിക്കാം. യാത്രയ്ക്ക് മുമ്പ് ഓഫ് ലൈന്‍ മാപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക വിദൂര സ്ഥലങ്ങളിലേക്കോ മൊബൈല്‍ കണക്റ്റിവിറ്റി കുറവുള്ള പ്രദേശങ്ങളിലേക്കോ യാത്ര ചെയ്യണോ? പോകുന്നതിന്….