പ്ലാസ്റ്റിക് മുട്ടകൾ വിപണിയിൽ ഉണ്ടോ?!

ധാരാളം പോഷകങ്ങൾ അടങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർവരെ മുട്ട കഴിക്കുന്നു എന്നാൽ അടുത്തിടെ വിപണിയിൽ പ്ലാസ്റ്റിക് മുട്ടകൾ സജീവമാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് തികച്ചും വ്യാജ പ്രചരണമാണെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വ്യക്തമാക്കുന്നത്.

പ്ലാസ്റ്റിക് അല്ലെങ്കിൽ കൃതിമ മുട്ടകൾ ഇല്ല പ്രകൃതിദത്ത മുട്ടയോട് സാമ്യമുള പ്ലാസ്റ്റിക് മുട്ടകൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു സാങ്കേതിക വിദ്യയും നിലവിലില്ലയെന്നാണ് ഫുഡ് സേഫ്റ്റി മുൻപ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്. എന്നാൽ ചീഞ്ഞ മുട്ടകളുടെ ഘടന മാറുമ്പോഴാണ് പ്ലാസ്റ്റിക് എന്ന തരത്തിൽ വ്യാജ പ്രചരണം നടക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. ശാസ്ത്രീയമായ രീതിയിൽ മുട്ടയുടെ നിലവാരം അറിയാൻ സാധിക്കുമെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി. അതിൽ ഒന്നാണ് വാട്ടർ ടെസ്റ്റ് അത് എങ്ങനെ ചെയ്യാമെന്ന് നോക്കാം

ഇതിനായി ആദ്യം ഒരു പാത്രത്തിലോ ഗ്ലാസിലോ ശുദ്ധമായ വെളം എടുക്കുക ഇതിലേക്ക് മുട്ട പതുക്ക ഇടണം. മുട്ട വെള്ളത്തിൻ്റെ അടിത്തട്ടിൽ കിടക്കുകയാണെങ്കിൽ അത് ഫ്രഷ് മുട്ടയാണെന്ന് മനസിലാക്കാം. മുട്ട വെള്ളത്തിൽ നേരെ നിൽക്കുകയാണെങ്കിൽ അതിന് അൽപം പഴക്കമുണ്ടെന്ന് മനസിലാക്കാം. വെള്ളത്തിന് മുകളിലേക്ക് പൊന്തിക്കിടക്കുകയാണെങ്കിൽ അത് പഴകിയതോ കേടായതോ ആയ മുട്ടയാണ്.