മൂർഖൻ പാമ്പുകളുടെ വിഷത്തിന് ശാശ്വത പരിഹാരം? വിപ്ലവകരമായ ‘സൂപ്പർ ആന്റിവെനം’ വികസിപ്പിച്ചു

എല്ലാ ഇനം മൂർഖൻ പാമ്പുകളുടെയും വിഷം നിർവീര്യമാക്കാൻ ശേഷിയുള്ള ആന്റിവെനം വികസിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിന്റെ സഹായത്തോടെയാണ് ഈ ആന്റിവെനം വികസിപ്പിച്ചത്. നിലവിൽ എല്ലാ മൂർഖൻ പാമ്പുകളുടെയും വിഷം പ്രതിരോധിക്കുന്ന ആന്റിവെനം ഇല്ല.

സ്പെക്ടക്ൾഡ് കോബ്ര, മോണോക്ൾഡ് കോബ്ര, കിങ് കോബ്ര തുടങ്ങിയ ഇനം മൂർഖൻ പാമ്പുകളുടെ വിഷത്തെ തടയാൻ ഈ ആന്റിവെനം ശേഷിയുള്ളതാണ്. എലികളിൽ നടത്തിയ 3 ഘട്ട പരീക്ഷണങ്ങളും വിജയിച്ചു. ഇന്ത്യയിലുള്ള ഏകദേശം 310 ഇനം പാമ്പുകളിൽ 60 എണ്ണത്തോളം മാരക വിഷമുള്ളതാണെന്നിരിക്കെ, പാമ്പുകടി മൂന്നുമുള്ള മരണങ്ങൾ തടയാൻ ഈ പുതിയ കണ്ടെത്തൽ വലിയ തോതിൽ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.