Category: Latest News

കൈവിടുന്ന അമ്മമാർ, തെരുവിലാകുന്ന പിഞ്ചോമനകൾ

കുഞ്ഞുങ്ങളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സി.ഡബ്ലിയു.സി) കൈമാറുന്ന അമ്മമാരുടെ എണ്ണം കൂടുന്നു. 2019 മാർച്ച് മുതൽ 2026 ജൂൺ അഞ്ച് വരെ 150ലേറെ കുഞ്ഞുങ്ങളെയാണ് എറണാകുളം സി.ഡബ്ലിയു.സിയിൽ കിട്ടിയത്. തൃശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും ഇതാണവസ്ഥ. അഭ്യസ്തവിദ്യരായ അവിവാഹിതരായ 25 വയസിൽ….

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പറില്ലാതെ ചാറ്റ് ചെയ്യാം; യൂസർനെയിം റിസർവേഷൻ ആരംഭിച്ചു

ഇനിമുതൽ മറ്റുള്ളവർക്ക് ഫോൺ നമ്പർ കൈമാറാതെ തന്നെ വാട്‌സാപ്പിൽ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ‘യൂസർനെയിം’ ഫീച്ചർ വരുന്നു. ഈ വർഷം അവസാനം ഔദ്യോഗികമായി പുറത്തിറങ്ങുന്ന ഈ ഫീച്ചറിനായി യൂസർനെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. തുടക്കത്തിൽ ഘട്ടങ്ങളായി മാത്രമായിരിക്കും….

മൂന്നാറിൽ ജൂലൈ ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം

വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ പ്ലാസ്‌റ്റിക് ഉപയോഗത്തിന് നാളെ മുതൽ നിയന്ത്രണം. ജൂലൈ ഒന്ന് മുതൽ 10 വരെ വ്യാപാരസ്ഥാപനങ്ങൾ, വഴിയോരക്കടകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ പഞ്ചായത്തിൽ നിന്നുള്ള പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, അര ലീറ്ററിൽ താഴെയുള്ള….

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ

പോളിയോ നിർമ്മാർജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് നാളെ നടക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായി. അഞ്ചു വയസിന് താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുളളിമരുന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും….

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചതില്‍ എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. ഫാര്‍മസിയില്‍ ഒന്നാം റാങ്ക് സ്വദേശി വിനായകന്‍ നാരായണനും, ജെസ്സി….

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് (73 വയസ്സ്) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 25ല്‍ അധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളന്‍കോയിലില്‍ കൃഷ്ണസ്വാമി – അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി….

റൂട്രോണിക്സ് പരീക്ഷയിൽ തലയോലപ്പറമ്പ് ICM കമ്പ്യൂട്ടേഴ്സിന് മികവാര്‍ന്ന വിജയം

കേരള സർക്കാർ സ്ഥാപിതമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് 2026 മെയില്‍ നടത്തിയ വിവിധ കമ്പ്യൂട്ടർ, ഫാഷൻ ഡിസൈനിങ് കോഴ്‌സുകളുടെ പരീക്ഷയില്‍ തലയോലപ്പറമ്പ് ICM ല്‍ പരീക്ഷ എഴുതിയ 60 വിദ്യാർത്ഥികളിൽ 56 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷൻ നേടി. പിജിഡിസിഎ, ഡേറ്റാ എന്‍ട്രി, അക്കൗണ്ടിങ്,….

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകള്‍ക്കാണ് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ ഇന്ന് യെല്ലോ….

‘കേരള’യ്ക്കുപകരം ‘കേരളം’; 17-നകം സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിക്കാന്‍ നിർദേശം

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’യ്ക്കുപകരം ‘കേരളം’ എന്നാക്കുമ്പോൾ സർവകലാശാലകളടക്കം സ്ഥാപനങ്ങളുടെ പേരിനൊപ്പമുള്ള ‘കേരള’യും മാറും. കേരള നിയമസഭ കേരളം നിയമസഭയാകും. പേരുമാറ്റത്തിൽ അഭിപ്രായംതേടി രാഷ്ട്രപതി സംസ്ഥാനത്തിനയച്ച കരടുബിൽ നിയമസഭ ജൂലായ് ഒന്നിന് രണ്ടുമണിക്കൂർ ചർച്ച ചെയ്യുന്നുണ്ട്. 17-നകം സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിക്കാനാണ്….

ഭാരതത്തിന്‍റെ തദ്ദേശീയ വ്യോമയാന റഡാറിന് പ്രവർത്തനാനുമതി

വ്യോമസേനയ്ക്ക് കരുത്തുപകരാൻ തദ്ദേശീയ വ്യോമയാന റഡാർ നിരീക്ഷണസംവിധാനം. നേത്ര-എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ(എ.ഇ.ഡബ്ല്യു. ആൻഡ് സി.) സംവിധാനമാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) വികസിപ്പിച്ചത്. ഓപ്പറേഷൻ സിന്ദൂറിലടക്കം പരീക്ഷണാർഥം ഉപയോഗിച്ച നിരീക്ഷണസംവിധാനമായ ഇതിന് സേനയുടെ പ്രവർത്തനാനുമതി ലഭിച്ചു…..