Latest Posts

ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; പദ്ധതിയുടെ പേര് പ്രിയദർശിനി

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ‘പ്രിയദർശിനി’ എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പിലാക്കാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന്….

വിദ്യാർഥികളുടെ കണക്കെടുപ്പ്,പൂർത്തിയായി

പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയന വർഷത്തെ വിദ്യാർഥികളുടെ കണക്കെടുപ്പ് പൂർത്തിയായി ആറാം പ്രവ്യത്തി ദിനമായ ജൂണ്‍ 8-ന് ഓരോ സ്കൂളിൽ നിന്നുമുള്ള കുട്ടികളുടെ എണ്ണം സമ്പൂർണ പോർട്ടൽ വഴി ഓൺലൈനായാണ് നൽകിയിരിക്കുന്നത്. ഒന്നാം ക്ലാസിൽ പുതിയതായി പ്രവേശനം നേടിയതടക്കം കുട്ടികളുടെ എണ്ണം മുൻ….

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യ സ്ഥിതി മോശമായിരുന്നു. മകന്‍ മനോജിന്റെ മരണം അദ്ദേഹത്തെ തളര്‍ത്തിയരുന്നു. ‘ഇയക്കുനര്‍ ഇമയം’ അഥവാ സംവിധാനത്തിന്റെ ഹിമാലയം എന്നാണ് ഭാരതീരാജ വിശേഷിപ്പിക്കപ്പെടുന്നത്…..

സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ 16 മുതൽ

സെൻസസ് വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് രേഖപ്പെടുത്താം. സെൻസസിന് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ വീട്ടിലേക്ക് എത്തുന്നതിന് മുൻപുതന്നെ വിവരങ്ങൾ മൊബൈലിലൂടെ രേഖപ്പെടുത്താം. ഓൺലൈൻ പോർട്ടൽ വഴി വേണം, വിവരങ്ങൾ സമർപ്പിക്കാൻ. സെൽഫ് എന്യുമറേഷൻ 16-ന് ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടക്കുക. ഒന്നാം ഘട്ടത്തിൽ….

സ്മാര്‍ട്ട് ഫോണിലെ എയറോപ്ലെയിന്‍ മോഡ് ഓണാക്കുന്നത് റേഡിയേഷന്‍ തടയുമോ?

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ എപ്പോഴും ആളുകള്‍ക്കുള്ള ഒരു ആശങ്ക, ഫോണുകള്‍ പുറപ്പെടുവിക്കുന്ന റേഡിയേഷന്‍ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണോ എന്നുള്ളതാണ്. എയറോപ്ലെയിന്‍ മോഡ് ഓണാക്കിയാല്‍ റേഡിയേഷന്‍ പൂര്‍ണ്ണമായും നിലയ്ക്കുമോ? എന്താണ് സ്മാര്‍ട്ട്ഫോണ്‍ റേഡിയേഷന്‍ കോളുകള്‍ വിളിക്കാനും സന്ദേശങ്ങള്‍ അയയ്ക്കാനും ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാനും….

ഇന്ന് അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. പ്രജനനം സുഗമമാക്കുക വഴി മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മൺസൂൺ കാല ട്രോളിംഗ് നിരോധനം. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മീൻ….

രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി 12 വർഷം പൂർത്തിയാക്കി

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി പ്രധാനമന്ത്രി പദം വഹിക്കുന്നതിന്റെ റെക്കോർഡ് നരേന്ദ്ര മോദി സ്വന്തമാക്കിയിരിക്കുന്നു. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനൊപ്പമാണ് മോദിയെത്തുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് തുടർച്ചയായി 4397 ദിവസം (12 വർഷം 14 ദിവസം) ഇന്ന് നരേന്ദ്ര മോദി പൂർത്തിയാക്കും. 2014 മേയ്….

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

രാജ്യത്ത് സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു. പ്രതിവര്‍ഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണമാണ് കുറച്ചിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനവും. 2016ല്‍ ഉജ്ജ്വല യോജന പ്രഖ്യാപിച്ചതിന് ശേഷം….

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പോലീസ്

സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പോലീസ്. അപകടങ്ങൾ, മരണാനന്തര ചടങ്ങുകൾ, വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. അന്തരിച്ച നടന്‍ സലിംകുമാറിന്റെ….

സാംക്രമിക രോഗവ്യാപനം: കേരളത്തിൽ ദുരന്തസമാനമായ സാഹചര്യമെന്ന് വിലയിരുത്തൽ

സാംക്രമിക രോഗവ്യാപനത്തിൽ സംസ്‌ഥാനത്ത് ദുരന്തസമാന സാഹചര്യമെന്നു വിലയിരുത്തി ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം എച്ച്1എൻ1, ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ 2017ന് സമാനമായി വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ദുരന്ത സാഹചര്യങ്ങളിലേതു പോലെ വിവിധ….