എയർ മാർഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷല്‍ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു.  നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷല്‍ അമർ പ്രീത് സിങ് (എ.പി.സിങ്) ഒക്ടോബർ 31ന് വിരമിക്കുന്നതിനെ തുടർന്നാണ് നിയമനം. 2028 ഡിസംബർ 31 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.

1986ല്‍ വ്യോമസേനയുടെ ഭാഗമായ അദ്ദേഹം, മിറാഷ്-2000, മിഗ്, തേജസ് തുടങ്ങിയ യുദ്ധവിമാനങ്ങളിലുമായി 3,500ലധികം മണിക്കൂറുകള്‍ പറക്കല്‍ പരിചയസമ്പന്നനാണ്. കാർഗില്‍ യുദ്ധം, ഓപ്പറേഷൻ രക്ഷക്, ഓപ്പറേഷൻ സഫേദ് സാഗർ എന്നിവയില്‍ സജീവ പങ്കാളിയായിരുന്ന അശുതോഷ് ദീക്ഷിത്, ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള വിവിധ നിർണ്ണായക പദവികളും വഹിച്ചിട്ടുണ്ട്