ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് പണി കിട്ടിയിട്ടുണ്ടോ? എങ്കിൽ പകുതി പൈസക്ക് ചെലാനുകൾ തീർപ്പാക്കാൻ മോട്ടർ വാഹന വകുപ്പ് അവസരമൊരുക്കുന്നു. മുൻപ് ചെലാൻ കിട്ടിയിട്ടും അടയ്ക്കാത്തവർക്ക് ഈ അവസരം വിനയോഗിക്കാം.
ചെലാനുകൾ കെട്ടിക്കിടക്കുന്ന വാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസുകൾക്കും സേവനങ്ങൾ നൽകാൻ പാടില്ല എന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തുന്ന സാഹചര്യത്തിലാണ് മോട്ടർ വാഹന വകുപ്പ് ചെലാനുകൾ തീർപ്പാക്കാൻ അവസരമൊരുക്കുന്നത്.
മോട്ടോർ വാഹന വകുപ്പോ പോലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചെലാനുകൾ 50 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാനുള്ള സുവർണാവസരമാണിത്. 2026 മാർച്ച് 31ന് മുൻപ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങൾ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചെലാനുകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം.
2026 നവംബർ ഒന്നുമുതൽ 2027 ജനുവരി 31 വരെ മാത്രമെ ഈ സൗകര്യം ലഭിക്കുകയുള്ളൂ. പെൻഡിങ് ചെലാൻ ഉള്ളവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം.
