Category: Latest News

ബിഎൽഒമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ‘സമ്മാനം’

നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തിൽ, ബൂത്ത് ലെവൽ ഓഫിസർമാർക്ക് കൊടും വെയിലിലും നേരം തെറ്റി എത്തുന്ന മഴയിൽ നിന്നും രക്ഷ നേടാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വക കുട സമ്മാനം. സംസ്‌ഥാനത്താകെ മുപ്പതിനായിരത്തിൽപരം ബിഎൽഒമാരാണുള്ളത്. ആലപ്പുഴയിലുള്ള പ്രശസ്ത കുട നിർമാതാക്കളിൽ നിന്ന് ഇവ….

ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശം 445 ലക്ഷം കോടിയുടെ സ്വര്‍ണം

സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ ഭ്രമം പുരാതന കാലം മുതല്‍ക്കുതന്നെ പ്രസിദ്ധമാണ്. ഇന്ത്യന്‍ വീടുകളില്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന ആകെ സ്വര്‍ണത്തിന്റെ മൂല്യം രാജ്യത്തിന്റെ ജിഡിപിക്കും മുകളില്‍ എത്തിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇക്കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യന്‍ കുടുംബങ്ങളുടെ….

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ? 3 രീതിയിൽ പരിശോധിക്കാം

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് ഓൺലൈനിലായി പരിശോധിക്കാം. https://electoralsearch.eci.gov.in/ പേജിൽ പ്രവേശിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ 3 രീതിയിൽ പരിശോധന നടത്താം. സേർച്ച് ബൈ എപിക്: ഈ ഓപ്ഷനും തുടർന്നു ഭാഷയും തിരഞ്ഞെടുത്ത് എപിക് നമ്പർ….

രാജ്യത്തെ മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനി ‘ഐഎൻഎസ് അരിദമൻ’ കമ്മീഷൻ ചെയ്തു

ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടുകൊണ്ട്, തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (SSBN) ഐഎൻഎസ് അരിദമൻ നാവികസേനയുടെ ഭാഗമായി. അതിതീവ്ര രഹസ്യസ്വഭാവത്തോടെ നിർമ്മാണം പൂർത്തിയാക്കിയ അരിദമൻ മാസങ്ങൾ നീണ്ട സമുദ്രപരീക്ഷണങ്ങൾക്ക് ശേഷമാണ് കമ്മീഷൻ ചെയ്തത്. ശത്രുരാജ്യങ്ങളുടെ….

ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ: ജാ​​ഗ്രത നിർദേശം

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിലാണ്(10). യുവി സൂചിക അനുസരിച്ച് എട്ടു മുതൽ പത്തുവരെയാണ് ഓറഞ്ച് അലർട്ടിന്റെ പരിധിയിൽ വരുന്നത്. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. കേരളത്തിൽ….

നഖം കടിക്കുന്ന ശീലമുണ്ടോ?; നഖം കടിയുടെ പിന്നിലെ കാരണം അറിയാം

നഖം കടിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ശരീരത്തെ കേന്ദ്രീകരിച്ചുള്ള ഒരുതരം ആവര്‍ത്തിച്ചുളള പെരുമാറ്റമാണിത്. ‘ഒനിക്കോഫാഗിയ’ എന്ന പേരിലാണ് വൈദ്യശാസ്ത്രം ഈ ശീലത്തെ വിളിക്കുന്നത്. കുട്ടിക്കാലത്ത് ആരംഭിക്കുകയും പ്രായമായാലും തുടരുകയും ചെയ്യുന്ന ശീലമാണിത്. സമ്മര്‍ദ്ദം, ഉത്കണ്ഠ, പെരുമാറ്റരീതികള്‍ തുടങ്ങിയ മറ്റ് ശീലങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കും…..

ഇന്നലെ കേറിയത് അതുപോലെ തിരിച്ചിറങ്ങി; കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും മാറ്റം

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് രാവിലത്തെ വില 1,11,040 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 13,880 രൂപയാണ് ഇന്ന് വില വരുന്നത്. ഇന്നലെ വൈകുന്നേരം വന്ന റിപ്പോർട്ട് പ്രകാരം ​ഗ്രാമിന് 135 വർധിച്ച്….

നിയമസഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും വേതനത്തോടെ അവധി

സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആൻ്റ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വോട്ടെടുപ്പു ദിവസമായ ഏപ്രിൽ 9 ന് വേതനത്തോടു കൂടിയ അവധി അനുവദിക്കാൻ സംസ്ഥാന ലേബർ….

ചുട്ടുപൊള്ളിക്കുന്നത് ‘ഹീറ്റ് ഡോം’! അസഹ്യമായ തോതിൽ ചൂട് അനുഭവപ്പെടുന്ന പ്രതിഭാസം

സംസ്ഥാനത്ത് പലയിടങ്ങളിലും ചൂട് മനുഷ്യശരീരത്തിൽ അസഹ്യമായ തോതിൽ അനുഭവപ്പെടുന്നത് ‘ഹീറ്റ് ഡോം’ പ്രതിഭാസം കാരണമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. അന്തരീക്ഷത്തിലെ ഉയർന്ന മർദ്ദമുള്ള ഒരു പ്രദേശം കുടപോലെ ചൂടുള്ള വായുവിനെ പ്രത്യേക സ്ഥലത്ത് തളച്ചിടുന്ന പ്രതിഭാസമാണിത്. സാധാരണ ചൂടുവായു മുകളിലേക്ക് ഉയർന്നുപോയി തണുക്കുകയാണ്….

രാത്രിയിലെ ട്രെയിന്‍ യാത്രയില്‍ ഏത് സമയം മുതല്‍ മിഡില്‍ബര്‍ത്ത് ഉപയോഗിക്കാമെന്നറിയാമോ

രാത്രിയാത്രയില്‍ മിഡില്‍ ബര്‍ത്ത് ഉപയോഗിക്കുന്നതിനെക്കുറിച്ച് പലര്‍ക്കും സംശയങ്ങള്‍ നിരവധിയാണ്. മിഡില്‍ ബര്‍ത്ത് ബുക്ക് ചെയ്തവര്‍ക്ക് എത്ര സമയം മുതലാണ് അത് ഉപയോഗിക്കാന്‍ കഴിയുന്നത്?. രാവിലെ എത്രമണിവരെ ഉപയോഗിക്കാം? രാത്രികാല ഉപയോഗത്തിന് മാത്രമുളളതാണ് മിഡില്‍ ബര്‍ത്ത്. യാത്രക്കാര്‍ക്ക് സുഖകരമായി യാത്ര ചെയ്യാനുള്ള സൗകര്യം….