ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിളളയ്ക്ക് 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ നവനീതം നവി പിള്ള. യുഎൻ മനുഷ്യാവകാശ സംഘടന ഹൈക്കമ്മീഷണറായിരുന്നു.
മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം. അന്താരാഷ്ട്ര ക്രിമിനൽ കോടതി, റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവയിലെ സേവനത്തിലൂടെ നവനീതം പിള്ള പ്രശസ്തയാണ്. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും മാറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ഇന്ത്യൻ തമിഴ് വംശജനായ ബസ് ഡ്രൈവറുടെ മകളായി 1941 സെപ്റ്റംബർ 23 ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജനിച്ച നവി പിള്ള നടാൽ സർവകലാശാലയിൽനിന്നാണ് ബിരുദവും നിയമബിരുദവും നേടിയത്. ദക്ഷിണാഫ്രിക്കയിലെ വംശീയവിവേചന വിരുദ്ധ നിയമപോരാട്ടങ്ങളിൽ സജീവ പങ്കാളിയായിരുന്ന അവർ, 1967 ൽ സ്വന്തമായി അഭിഭാഷക സ്ഥാപനം ആരംഭിച്ചു പിന്നീട് ഹാർവാർഡ് ലോ സ്‌കൂളിൽനിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദവും 1988-ൽ ഡോക്ടറേറ്റും നേടി.
1995 ൽ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ ആദ്യത്തെ വെള്ളക്കാരല്ലാത്ത വനിതാ ജഡ്‌ജിയായി നവനിതം പിള്ള നിയമിക്കപ്പെട്ടു. 1999 മുതൽ 2003 വരെ റുവാണ്ടയ്ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 2003 മുതൽ 2008 വരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ അപ്പീൽ ചേംബർ ജഡ്‌ജിയായും പ്രവർത്തിച്ചു.
2008 മുതൽ 2014 വരെ ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണറായി സേവനമനുഷ്ഠിച്ച അവർക്ക് പകരം 2014 സെപ്റ്റംബറിൽ പ്രിൻസ് സെയിദ് ബിൻ റആദ് ചുമതലയേറ്റു. തുടർന്ന് 2015 ഏപ്രിലിൽ വധശിക്ഷയ്ക്കെതിരെയുള്ള അന്താരാഷ്ട്ര കമ്മിഷന്‍റെ 16 മത് കമീഷണറായി ‘റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ആരംഭിച്ച ഇൻഫർമേഷൻ ആൻഡ് ഡെമോക്രസി കമ്മീഷനിലെ പ്രധാന അംഗങ്ങളിൽ ഒരാൾകൂടിയാണ് നവനീതം പിള്ള.
