Tag: sabarimala

ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16 ന് തുറക്കും

ചിങ്ങ മാസ  പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ്  16 ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര്  ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി  പകരും.   ….

ശബരിമലയിൽ നിറപുത്തരി ഓഗസ്റ്റ് 3ന്; പൂജകൾക്കായി ഓഗസ്റ്റ് രണ്ടിന് നട തുറക്കും

നിറപുത്തരിയോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.       ഓഗസ്റ്റ്….

കർക്കടകമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

കർക്കടക മാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ നട ജൂലൈ 16-ന് വൈകിട്ട് തുറക്കും. പതിവ് പ്രതിമാസ പൂജകളുടെ ഭാഗമായി തുറക്കുന്ന സന്നിധാനത്ത് അഞ്ചുദിവസം നീളുന്ന പ്രത്യേക പൂജകളും ദർശനവും നടക്കും. ജൂലൈ 16-ന് വൈകിട്ട് തന്ത്രി സന്നിധാനത്ത് ചടങ്ങുകൾക്ക് നേതൃത്വം….

ശബരിമലയ്ക്ക് ഇനി രാജ്യാന്തര മുഖച്ഛായ; ഏകീകൃത ബ്രാൻഡിങ്, പുതിയ കളർ സ്കീം, നിയന്ത്രിത അനൗൺസ്മെന്റുമായി ദേവസ്വം ബോർഡ്

ലോകോത്തര തീർഥാടന കേന്ദ്രമെന്ന നിലയിൽ ശബരിമലയെ കൂടുതൽ ആകർഷകവും പ്രഫഷണൽ നിലവാരത്തിലുമെത്തിക്കാൻ വൻ പരിഷ്കരണ പദ്ധതിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ‘ശബരിമല വിഷൻ പ്ലാൻ–2026’ന്റെ ഭാഗമായി മണ്ഡലകാലം മുതൽ ഏകീകൃത ബ്രാൻഡിങ്, പുതിയ കളർ സ്കീം, പ്രഫഷണൽ ലൈറ്റിങ്, നിയന്ത്രിത അനൗൺസ്മെന്റുകൾ….

മീനമാസ പൂജ: ശബരിമല നട 14ന് തുറക്കും

മീനമാസ പൂജകൾക്കായി ശബരിമലനട 14ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ദീപം തെളിക്കും. മാളികപ്പുറം ക്ഷേത്രനട എം ജി മനു നമ്പൂതിരി തുറക്കും. പൂജകൾക്ക് ശേഷം ഈ മാസം….

ശബരിമലയിലെ യുവതീപ്രവേശനം: പുതിയ ഒമ്പതംഗ ബെഞ്ച് ഏപ്രിൽ 7 മുതൽ വാദം കേൾക്കും

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കും. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയിൽ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. വാദം….

ശബരിമലയിൽ ഭക്തജനത്തിരക്ക്; മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമല സന്നിധാനത്ത് മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പർണശാലകൾ കെട്ടി മകരവിളക്ക് ദർശിക്കാൻ തീർത്ഥാടകർ സന്നിധാനത്തും പരിസരത്തും തമ്പടിച്ച് തുടങ്ങി. മകര വിളക്ക് പ്രമാണിച്ച് ശബരിമലയിൽ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പന്തളം കൊട്ടാരത്തിൽ നിന്ന് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള യാത്ര നാളെ വൈകിട്ടോടെ….

മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട്….

മകരവിളക്ക് ഉത്സവത്തിന് ശബരിമല നട നാളെ തുറക്കും

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. മേൽശാന്തി പതിനെട്ടാംപടിയിറങ്ങി തിരുമുറ്റത്തെ ആഴിയിൽ അഗ്നി പകരും. ഇതിനുശേഷം തീർത്ഥാടകരെ പതിനെട്ടാംപടി….

മണ്ഡലകാല തീർഥാടനത്തിന് ഇന്ന് സമാപനം; മകരവിളക്കിനായി 30ന് നട തുറക്കും

നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിനു ഇന്ന് സമാപനം. രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30നാണ് ഇനി നട തുറക്കുക. 30ന് വൈകിട്ട് അഞ്ചുമണിക്കാണ് വീണ്ടും നട തുറക്കുന്നത്. വെർച്വൽ ക്യൂവിൽ ജനുവരി….