ശബരിമല തീർഥാടനം: വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വിലയറിയാം

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ചു. പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വിലയാണ് ജില്ലാ കളക്ടർ ഏകീകരിച്ച് നിശ്ചയിച്ചത്. വിലവിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില എല്ലാ മണ്ഡലകാലത്തും നിശ്ചിയിക്കുന്നത് പതിവാണ്.

അയ്യപ്പഭക്തരിൽ നിന്ന് എതിർപ്പ് ഉണ്ടാകാത്ത രീതിയിൽ ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില ഏകീകരിക്കുകയായിരുന്നു. ശബരിമല തീര്‍ഥാടനം 2026 – 2027 കാലയളവില്‍ ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ല കലക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വില വിവര പട്ടിക (വിവിധ ഭാഷകളിലുള്ളത്) തീര്‍ഥാടകര്‍ക്ക് കാണാനും വായിക്കാനും കഴിയും വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കി ജില്ല കലക്ടര്‍ ഉത്തരവായി.

 ജില്ലാ കളക്ടർ വില നിശ്ചയിച്ച ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ്, സന്നിധാനം, പമ്പ / നിലയ്ക്കല്‍, ജില്ലയിലെ ഇതര സ്ഥലങ്ങളിലെ വില ക്രമത്തില്‍.

 * ചായയ്ക്കും കാപ്പിക്കും 16 രൂപ

ചായ, 120 മി.ലി, 16 രൂപ, 14 രൂപ, 12 രൂപ

കാപ്പി, 120 മി.ലി, 16, 14, 12

കടുംകാപ്പി /കടുംചായ 120 മി.ലി, 12, 11, 10

ചായ/കാപ്പി (മധുരം ഇല്ലാത്തത്)ബ്രൂ/ നെസ്‌കഫേ/ബ്രാന്‍ഡഡ്, 120 മി.ലി, 13, 12, 11

ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ/കോഫിഡെ), 120 മി.ലി, 28, 20, 19

ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി), 200 മി.ലി, 25, 22, 22

ബോണ്‍വിറ്റ/ ഹോര്‍ലിക്‌സ്, 150 മി.ലി, 28, 27, 26

 * ചെറുകടികളുടെ വില

പരിപ്പുവട, 40 ഗ്രാം, 18, 15, 12

ഉഴുന്നുവട, 40 ഗ്രാം, 18, 15, 12

ബോണ്ട, 75 ഗ്രാം, 16, 14, 12

ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക), 50 ഗ്രാം, 18, 14, 13

ബജി, 30 ഗ്രാം, 14, 13, 12

ഒനിയന്‍ ഊത്തപ്പം, 125 ഗ്രാം, 69, 62, 57

ടൊമാറ്റോ ഊത്തപ്പം, 125 ഗ്രാം, 67, 60, 57

 ദോശയ്ക്കും പൊറോട്ടയ്ക്കും 16 രൂപ

ദോശ (ഒരെണ്ണം) ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ, 50 ഗ്രാം, 16, 14, 12

ഇഢലി (ഒരെണ്ണം)ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ, 50 ഗ്രാം, 17, 14, 12

ചപ്പാത്തി (ഒരെണ്ണം), 40 ഗ്രാം, 16, 14, 11

പൂരി (ഒരെണ്ണം), 40 ഗ്രാം, 17, 16, 15

പൊറോട്ട (ഒരെണ്ണം), 50 ഗ്രാം, 18, 15, 13

പാലപ്പം, 50 ഗ്രാം, 15, 14, 11

ഇടിയപ്പം, 50 ഗ്രാം, 15, 14, 11

നെയ്‌റോസ്റ്റ് 150 ഗ്രാം, 54, 49, 46

മസാലദോശ, 200 ഗ്രാം, 62, 57, 54

പുട്ട് (ഒരു കുറ്റി), 32, 30, 25

വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, 350 ഗ്രാം, 85, 80, 78.

ഉപ്പുമാവ്, 200 ഗ്രാം, 30, 26, 25

*  കറികളുടെ വിലവിവരം

ഗ്രീന്‍പീസ് കറി, 100 ഗ്രാം, 42, 37, 35

കടലക്കറി, 100 ഗ്രാം, 42, 37, 33

കിഴങ്ങുകറി, 100 ഗ്രാം, 40, 34, 32

ഗ്രീന്‍പീസ് കറി, 100 ഗ്രാം, 42, 37, 35

കടലക്കറി, 100 ഗ്രാം, 42, 37, 33

കിഴങ്ങുകറി, 100 ഗ്രാം, 40, 34, 32

വെജിറ്റബിള്‍ കറി, 100 ഗ്രാം, 31, 27, 26

പരിപ്പ് കറി, 100 ഗ്രാം, 30, 27, 26

 * ഊണിൻ്റെ വിലവിവരം

ഊണ് പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍), 82, 78, 72

ഊണ് പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍), 82, 78, 72

ആന്ധ്ര ഊണ്, 84, 77, 72

വെജിറ്റബിള്‍ ബിരിയാണി, 350 ഗ്രാം, 91, 81, 75

കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ), 45, 40, 38

കപ്പ, 250 ഗ്രാം, 38, 35, 33

തൈര് സാദം, 59, 53, 50

നാരങ്ങ സാദം, 56, 50, 49

തൈര്, ഒരു കപ്പ്, 15, 13, 10

തക്കാളി ഫ്രൈ, 125 ഗ്രാം, 43, 39, 35

പായസം, 75 മി.ലി, 18, 16, 14