കേരളം പൊള്ളുന്നു; വേണം, സൂര്യാഘാത മുൻകരുതൽ

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ സൂര്യാഘാത മുൻകരുതൽ നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.

പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ

  • പുറത്ത് പോകേണ്ടാത്ത സാഹചര്യത്തിൽ പരമാവധി വീടിനുള്ളിൽ തന്നെ ഇരിക്കുക.
  • രാവിലെ 11 മുതൽ വൈകിട്ട് 3 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കുക.
  • പുറത്തിറങ്ങുമ്പോൾ വെള്ള അല്ലെങ്കിൽ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
  • ആഹാര കാര്യത്തിൽ, ലഘുവും സമീകൃതവുമായ ഭക്ഷണം കഴിക്കുക, ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക.
  • പുറത്ത് പോകുമ്പോൾ തലയും മുഖവും കൂടുതൽ സംരക്ഷിക്കുക. ഇതിനായി സൺസ്ക്രീൻ, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.
  • കനത്ത ചൂടിൽ നിന്നും രക്ഷ നേടാൻ പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കുക.
  • പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ, വികലാംഗർ എന്നിവർക്ക് കൂടുതൽ ശ്രദ്ധ നൽകാം.
  • വരും കാലങ്ങളിൽ ചൂട് വർധിക്കും, എന്നതിനാൽ ഇപ്പോഴേ മരങ്ങൾ നട്ട് തണലൊരുക്കാം
  • കേന്ദ്ര സംസ്ഥാന കാലാവസ്ഥ പ്രവചനം ശ്രദ്ധിക്കുക, ഇതിനായി സമൂഹ മാധ്യമങ്ങൾ, മറ്റ് മാധ്യമങ്ങൾ എന്നിവ ശ്രദ്ധിക്കാം
  • താപനിലയിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക
  • അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പ്രഥമ ശുശ്രൂക്ഷ പഠിക്കാൻ ശ്രമിക്കുക