Tag: weather update

‘സൂപ്പർ എൽനിനോ’ വരും; മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്

എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്. വേൾഡ് മിറ്റീരിയോളജിക്കൽ ഓർഗനൈസേഷനും പൊതു-സ്വകാര്യ കാലാവസ്ഥാപഠനകേന്ദ്രങ്ങളും നൽകുന്ന സൂചനകൾ പ്രകാരം മറ്റു ചില ഘടകങ്ങളും ചേരുന്നതിനാൽ കേരളത്തിന് ഇരട്ടി ആഘാതമാകാൻ സാധ്യതയുണ്ട്. പസഫിക് സമുദ്രത്തിലെ താപനില അസാധാരണമായി ഉയരുമെന്നാണ് വിലയിരുത്തുന്നത്. ഇത്….

കനത്ത മഴ തുടരും; ഒമ്പത് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഇന്ന് 9 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,….

കേരളം പൊള്ളുന്നു; വേണം, സൂര്യാഘാത മുൻകരുതൽ

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ സൂര്യാഘാത മുൻകരുതൽ നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ പുറത്ത് പോകേണ്ടാത്ത സാഹചര്യത്തിൽ പരമാവധി വീടിനുള്ളിൽ….

ഇത്തവണയും വേനൽ കടുക്കും, ഫെബ്രുവരി അവസാനത്തോടെ തന്നെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കും

ഇത്തവണയും വേനൽ കടുക്കുമെന്നതിൻ്റെ സൂചനകളുമായി സംസ്ഥാനത്തെ അന്തരീക്ഷ താപനിലയിൽ വർധന. ഈ വർഷം രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് ഏഴിന് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തി. 38.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കണ്ണൂരിൽ ശനിയാഴ്ച കേന്ദ്രകാലാവസ്ഥാവകുപ്പ് രേഖപ്പെടുത്തിയത്. 101.12 ഡിഗ്രി ഫാരൻഹീറ്റ് ചൂടാണിത്…..

അൾട്രാവയലറ്റ് സൂചിക എട്ടിലേക്ക് എത്തിയ 2 പ്രദേശങ്ങൾ, നാലിടങ്ങളിൽ ഏഴ്; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചികകൾ കൊട്ടാരക്കരയിലും മൂന്നാറും. രണ്ടിടങ്ങളിലും യു വി ഇൻഡക്സ് എട്ടാണ്. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, പൊന്നാനി എന്നിവിടങ്ങളിൽ യു വി ഇൻഡക്സ് ഏഴാണ്. തൃത്താലയില്‍ യു വി ഇൻഡക്സ് ആറാണ്. യു….

ഇന്നും നാളെയും താപനില ഉയരും; കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയിലും അധികം താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് കാരണം സൂര്യാഘാതം, സൂര്യാതപം,….