പറന്നു കയറി ‘രൂപ’, കുത്തനെ ഇടിഞ്ഞ് സ്വർണവും വെള്ളിയും

അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യമുയർന്നു. ഡോളറിനെതിരെ ഏഴ് മാസത്തെ ഉയർന്ന നിരക്കായ 92.99 എന്ന നിലവാരത്തിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില കുറഞ്ഞതും വിദേശ നിക്ഷേപം കൂടിയതും നേട്ടമായി. ഓഹരി വിപണിയിലും മുന്നേറ്റം. അതേ സമയം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ കനത്ത ഇടിവ് തുടരുകയാണ്. 2025 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിന് സമീപമാണ് വിലകള്‍.

യുഎസ് ഡോളറിന്റെ കരുത്ത്, കടപ്പത്രങ്ങളില്‍നിന്നുള്ള ഉയര്‍ന്ന വരുമാനം, പണപ്പെരുപ്പ സമ്മര്‍ദം, യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പണനയം കൂടുതല്‍ കര്‍ശനമാക്കിയേക്കുമെന്ന വിലയിരുത്തല്‍ എന്നിവയാണ് സ്വര്‍ണവിലയെ സമ്മര്‍ദത്തിലാക്കുന്നത്.