ഒരു പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്ത് ആധാരമെഴുത്ത് ലൈസൻസ് പരീക്ഷ വീണ്ടും. 2027 ജനുവരി 12ന് നടക്കുന്ന പരീക്ഷയ്ക്ക് 7,534 അപേക്ഷകർ. അപേക്ഷ ഫീസ് 1000 രൂപ. പരീക്ഷാ നടത്തിപ്പ് ചുമതല രജിസ്ട്രേഷൻ വകുപ്പിന് പകരം ഇത്തവണ എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്കാണ്.
2018ൽ ഒന്നാം പിണറായി സർക്കാർ ആധാര രജിസ്ട്രേഷൻ ഓൺലൈനാക്കിയതോടെയാണ് ലൈസൻസ് പരീക്ഷ ഒഴിവാക്കിയത് ആർക്കും സ്വന്തമായി ആധാരം തയ്യാറാക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ സാങ്കേതിക പരിജ്ഞാനക്കുറവ് കാരണം ഒരു ശതമാനം ആധാരങ്ങൾ പോലും ആളുകൾ സ്വയം തയ്യാറാക്കുന്നില്ല. നിലവിൽ 5.000ത്തിലേറെ ലൈസൻസുള ആധാരമെഴുത്തുകാരുണ്ട്. പരീക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള ഹർജിയിൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് സർക്കാർ നടപടി.
2017ലെ അവസാന പരീക്ഷയിൽ അർഹരല്ലാത്തവർക്ക് ലൈസൻസ് ലഭിച്ചെന്ന ആക്ഷേപമുയർന്നിരുന്നു. ഇതോടെയാണ് മറ്റൊരു ഏജൻസിയായ എല്‍.ബി എസിയെ പരീക്ഷ നടത്തിപ്പ് ഏല്പിച്ചത്. കേരള സ്റ്റാമ്പ് ആക്റ്റ് രജിസ്ട്രേഷൻ ആക്റ്റ്, ലൈസൻസ് ചട്ടങ്ങൾ എന്നിവയാണ് പരീക്ഷ സിലബസ്.
