Author: nammudenadu

കുട്ടികളുടെ ആധാർ പുതുക്കൽ ഒരു വർഷത്തേക്കു കൂടി സൗജന്യമാക്കി

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) സൗജന്യമാക്കി. ഏഴു മുതൽ 15 വരെ വയസ്സുള്ളവർക്ക് 2027 സെപ്റ്റംബർ 30 വരെ സൗജന്യമായി പുതുക്കാം. ഈ മാസം 30 വരെയാണ് നേരത്തേ അവസരം….

ഏഷ്യൻ ഗെയിംസ്: ഇന്ത്യയുടെ സെമി എതിരാളികളെ നാളെയറിയാം

കനത്ത മഴയെത്തുടർന്ന് അഫ്ഗാനിസ്ഥാനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചതോടെ, ഇന്ത്യ ഏഷ്യൻ ഗെയിംസ് 2026 പുരുഷ ക്രിക്കറ്റിന്‍റെ സെമി ഫൈനലിലെത്തി. നിഷിനിലെ കൊറോഗി സ്പോർട്സ് പാർക്ക് ഗ്രൗണ്ടിൽ ടോസിന് 16 മിനിറ്റ് മാത്രം ശേഷിക്കെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മഴമൂലം മത്സരം….

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

ലഹരിക്കെതിരെ ആഭ്യന്തര വകുപ്പിന്റെ തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്. ലഹരിക്കെതിരെയുള്ള പോരാട്ടം ഒരോ വാർഡുകളിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള തൂഫാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഓരോ വാർഡിലും തൂഫാൻ ജനജാഗ്രത സമിതി രൂപീകരിച്ചാകും ലഹരിവിരുദ്ധ നടപടി. ഇതുവരെ….

പൂജ-ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകളുമായി കെ എസ് ആര്‍ ടി സി

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുളള യാത്രാത്തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും അധിക ബസുകൾ….

30 കോടിയുടെ തിരുവോണം ബമ്പർ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

സംസ്ഥാന സർക്കാരിൻ്റെ തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 30 കോടി രൂപയുടെ ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിനാണ് ലഭിച്ചത്. കണ്ണൂരിലെ ചക്കരക്കല്ലിൽ വിറ്റ ടിക്കറ്റിനാണ് ബമ്പർ സമ്മാനം അടിച്ചത്…..

റേഷൻ കാർഡ് തരംമാറ്റൽ തുടങ്ങി; ആദായനികുതി അടയ്ക്കുന്നവരും ഉയർന്ന വരുമാനക്കാരും പുറത്തേക്ക്

ആദായനികുതി റിട്ടേൺ നൽകുന്ന വ്യക്തികൾ ഉൾപ്പെട്ട റേഷൻകാർഡുകളുടെ പരിശോധനയും തരംമാറ്റൽ നടപടികളും തുടങ്ങി. മുൻഗണനാവിഭാഗം (മഞ്ഞ-എ.എ.വൈ.), പിങ്ക് (പി.എച്ച്.എച്ച്.) റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളിൽ ആരെങ്കിലും ആദായനികുതി അടയ്ക്കുന്നവരോ വാർഷികവരുമാനം നിശ്ചിത പരിധിയിൽ കൂടുതലുള്ളവരോ ആണെന്ന് കണ്ടെത്തിയവരെയാണ് വെള്ളക്കാർഡിലേക്ക് തരം മാറ്റുന്നത്…..

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും; മുന്നറിയിപ്പുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ സെപ്റ്റംബര്‍ 25 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍….

നാലുവർഷ ബിരുദം: 42% വിദ്യാർഥികൾക്ക് നാലാംവർഷ ഓണേഴ്സിന് താത്പര്യം

നാലുവർഷബിരുദത്തി നുചേർന്ന 42 ശതമാനം വിദ്യാർഥികൾക്കും നാലാംവർഷത്തെ ഓണേഴ്സ് പഠനത്തിന് താത്പര്യം. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർദേശമനുസരിച്ച്, വിദ്യാർഥികളുടെ മനസ്സറിയാൻ കോളേജുകളിൽ നടത്തിയ സർവേയാണ് ഇക്കാര്യം വെളിവാക്കുന്നത്. സംസ്ഥാനതലസർവേയിൽ 66,014 വിദ്യാർഥികൾ പങ്കെടുത്തു. വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാതെയാണ് സർവേ സംഘടിപ്പിച്ചതെന്ന് അധികൃതർ….

80കളിലെ വിന്റേജ് വൈറൽ ട്രെന്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോകത്തിന്റെ ഏതോ കോണിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട 80കളിലെ വിന്റേജ് വൈറൽ ട്രെൻഡിൽ പിടിച്ചു നിൽക്കാൻ കൂടെക്കൂടിയവരാണ് നമ്മൾ മലയാളികളും. ഇൻസ്റ്റഗ്രാം തുറന്നാൽ ഇപ്പോള്‍ ബോളിവുഡ് സ്റ്റൈൽ മുതൽ ഇങ്ങ് കേരളാ സ്റ്റൈലിൽ വരെ 80 സ് യുവാക്കളുടെ ചിത്രങ്ങളും വീഡിയോകളും. ഗ്യാങ്സ്റ്റർ….

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു. അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്ന് വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യത്തിലും കേന്ദ്ര നിലയങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതുമാണ്….