Author: nammudenadu

നിന്നിട്ടു കാര്യമില്ല? ഈ വർഷം ഇതുവരെ ഇന്ത്യൻ പൗരത്വം ഉപക്ഷിച്ചവരുടെ കണക്കുകള്‍ പുറത്ത്

ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 87,026 ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി കണക്കുകൾ. ആറ് മാസക്കാലയളവിലെ കണക്കാണിത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആണ് ഇതു സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കിയത്. 2011 മുതൽ ഇതുവരെ 17.50 ലക്ഷത്തിലധികം….

കേരള പൊലീസ് വിളിക്കുന്നു, 6 ജില്ലകളില്‍ ഒഴിവുകള്‍, അവസാന തീയതി ഓഗസ്റ്റ് 8

കേരള പോലീസ് സോഷ്യൽ പോലീസ് വിഭാഗത്തിന്റെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് പോലീസ് കമ്മീഷണറേറ്റുകളിലെ ശിശുസൗഹൃദ ഡിജിറ്റൽ ഡി – അഡിക്ഷൻ സെൻററുകളിൽ (D-DAD) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ….

കേരളത്തിലെ റോഡപകടങ്ങളിൽ വർധന

2018 മുതൽ 2022 വരെ കേരളത്തിലെ റോഡപകടങ്ങളിൽ 9.28 ശതമാനം വർധനയെന്ന്‌ റിപ്പോർട്ട്‌. 2022ൽ മണിക്കൂറിൽ ശരാശരി അഞ്ച് റോഡപകടങ്ങളുണ്ടായി, 12 പേർ മരിച്ചു. എറണാകുളം ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക്‌ വകുപ്പ്‌ പുറത്തിറക്കിയ “റോഡ്‌ ആക്‌സിഡന്റ്‌സ്‌ ഇൻ കേരള 2018-2022′ റിപ്പോർട്ടിലാണ്….

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്‌തംബർമുതൽ

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്‌തംബർ – ഒക്ടോബർ മാസങ്ങളിലായി നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തേ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ ഒന്നാംവർഷ പരീക്ഷകൾക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്. ഒന്നാംവർഷ പരീക്ഷ എഴുതുമ്പോൾ ഈ തീരുമാനം അറിയില്ലായിരുന്നു….

സ്കൂളുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം

സംസ്ഥാനത്തെ സ്കൂളുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി ലഭിച്ച സാഹചര്യത്തില്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊതു….

വെള്ളം നിരക്ക് പിഴയില്ലാതെ അടയ്ക്കാൻ15 ദിവസം

വൈക്കം: പുതുക്കിയ സർക്കാർ ഉത്തരവ് പ്രകാരം കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക്‌ പിഴ കൂടാതെ വെള്ളം നിരക്ക് അടയ്ക്കാവുന്ന കാലാവധി ബിൽ തീയതി മുതൽ പതിനഞ്ചു ദിവസമാക്കി നിശ്ചയിച്ചിരിക്കുന്നു. അതിനുശേഷം അടുത്ത പതിനഞ്ച് ദിവസം വർധിപ്പിച്ച പലിശ നിരക്കിൽ പിഴയോടുകൂടി അടയ്ക്കണം…..

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുണ്ടോ? ഈ രാജ്യങ്ങളിൽ വണ്ടിയോടിക്കാം..

ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റിന് (IDP) നിങ്ങൾക്ക് അപേക്ഷിക്കാം. പരമാവധി 30 വർക്കിങ് ഡേയ്സ് വരെ എടുക്കുമെന്നതിനാൽ ഈയൊരു കാലതാമസം മുൻകൂട്ടി കണ്ട് അപേക്ഷ നൽകണമെന്നു മാത്രം. ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസിന് നിയമപരമായി സാധുതയുള്ള രാജ്യങ്ങൾ നിരവധിയുണ്ട്. അമേരിക്ക….

ന്യൂനമർദം: സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത

തെക്കൻ ഒഡിഷക്കും- വടക്കൻ ആന്ധ്ര പ്രദേശിനും മുകളിലായി ന്യൂനമർദം നിലനിൽക്കുന്നതിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂലൈ 24ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി….

പ്രധാനമന്ത്രി കിസാൻ യോജന 14-ാം ഗഡു അടുത്തയാഴ്ച ലഭിക്കും

പിഎം കിസാൻ യോജനയുടെ ഏകദേശം 8.5 കോടി ഗുണഭോക്താക്കൾക്ക് 14-ാം ഗഡു ജൂലൈ 27ന് പ്രധാനമന്ത്രി മോദി വിതരണം ചെയ്യും. അർഹരായ കർഷകർക്ക് ഒരു ഗഡുവിൽ 2000 രൂപ എന്ന കണക്കിൽ ഒരു വർഷത്തിൽ മൂന്ന് തവണയായി 6000 രൂപ ലഭിക്കുന്നു…..

അമിതവില, പൂഴ്ത്തിവയ്പ്; സംയുക്ത സ്‌ക്വാഡ് പരിശോധന തുടരുന്നു

അമിത വിലയും പൂഴ്ത്തിവയ്പും തടയുന്നതിനായി സംയുക്ത സ്‌ക്വാഡ് കോട്ടയം ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധന വെള്ളിയാഴ്ചയും തുടർന്നു. വെള്ളിയാഴ്‌ച 115 കടകളിൽ പരിശോധന നടത്തിയതിൽ 44 ഇടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഇതുവരെ 52,000 രൂപ പിഴയീടാക്കി. കോട്ടയം….