ട്രെയിന്‍ എഞ്ചിനുകളുടെ വ്യത്യസ്ത നിറങ്ങള്‍ കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?

ട്രെയിനുകളുടെ എഞ്ചിനുകള്‍ക്ക് പല നിറങ്ങളുണ്ട്. എന്തിനാണ് പല നിറങ്ങളിലുള്ള എഞ്ചിന്‍ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. ഒരു എഞ്ചിന്റെ നിറം അതിന്റെ ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ റെയില്‍വേയില്‍ ട്രെയിന്‍ എഞ്ചിന്റെ നിറം അതിന്റെ ഐഡന്റിറ്റി മാത്രമല്ല അത് ഏത് തരം ട്രെയിന്‍ ആണെന്നും ഏത് ആവശ്യത്തിനായി ഉപയോഗിക്കുന്നു എന്നുമുള്ള സൂചന കൂടിയാണ്.

എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിന്‍ എഞ്ചിനുകള്‍ക്ക് വ്യത്യസ്ത നിറങ്ങളാണ് നല്‍കിയിട്ടുള്ളത്. ഒരു എഞ്ചിന്റെ നിറം അത് വലിക്കുന്ന ട്രെയിനിന്റെ തരം അല്ലെങ്കില്‍ അതിന്റെ ഉപയോഗം എന്നിവയെ സൂചിപ്പിക്കാം.

എഞ്ചിന്റെ നിറം എന്താണ് വെളിപ്പെടുത്തുന്നത്?

ചുവന്ന എഞ്ചിന്‍

ഒരു ട്രെയിനിന് ചുവന്ന എഞ്ചിന്‍ കണ്ടാല്‍ അത് സാധാരണയായി ഒരു പാസഞ്ചര്‍, മെയില്‍ അല്ലെങ്കില്‍ മെയില്‍ എക്‌സ്പ്രസ് ട്രെയിനിലായിരിക്കും ഘടിപ്പിച്ചിരിക്കുന്നത് എന്ന് മനസിലാക്കാം. ജനറല്‍ ക്ലാസ് ട്രെയിനുകളെ വലിക്കുന്നത് ചുവന്ന എഞ്ചിനുകളാണ്.

നീല എഞ്ചിനുകള്‍

സൂപ്പര്‍ഫാസ്റ്റ്, രാജധാനി, തുരന്തോ തുടങ്ങിയ അതിവേഗ, പ്രീമിയം ട്രെയിനുകളിലാണ് സാധാരണയായി നീല എഞ്ചിനുകള്‍ ഉപയോഗിക്കുന്നത്. നീല എഞ്ചിന്‍ ഘടിപ്പിച്ച ഒരു ട്രെയിന്‍ അതിന്റെ വേഗതയുടെ മുഖമുദ്രയായി കണക്കാക്കപ്പെടുന്നു.

വെളുത്ത എഞ്ചിന്‍

വെളുത്ത എഞ്ചിനുകള്‍ ഇലക്ട്രിക് ലോക്കോമോട്ടീവുകളാണ്. ഈ എഞ്ചിനുകള്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇവ കൂടുതല്‍ ശക്തമാണെന്ന് കണക്കാക്കപ്പെടുന്നു.

മഞ്ഞ എഞ്ചിന്‍

പാസഞ്ചര്‍ ട്രെയിനുകളില്‍ മഞ്ഞ എഞ്ചിനുകള്‍ ഉപയോഗിക്കാറില്ല. ട്രാക്ക് അറ്റകുറ്റപ്പണികള്‍, പരിശോധന ആവശ്യങ്ങള്‍ എന്നിവയ്ക്കാണ് ഈ എഞ്ചിനുകള്‍ ഉപയോഗിക്കുന്നത്. റെയില്‍വേ ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നിടത്ത് ഈ എഞ്ചിനുകള്‍ പലപ്പോഴും കാണാന്‍ സാധിക്കും.