സ്ട്രോ വാട്ടർ ബോട്ടിൽ ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഓഫിസിലും വീട്ടിലുമായി ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ വെള്ളം കുടിക്കുന്നതിനായി സ്ട്രോ വാട്ടർ ബോട്ടിലുകളാണ് ഉപയോഗിക്കുന്നത് പലരുടെയും ലൈഫ് സ്റ്റൈലിൻ്റെ ഭാഗമായി തന്നെ ഇത്തരം ബോട്ടിലുകൾ മാറിയിട്ടുണ്ട്. നിശ്ചിത ലീറ്റർ വ്യാപ്‌തിയിൽ നിർമിച്ചിരിക്കുന്ന ഇവയ്ക്ക് സ്ട്രോ സൗകര്യം ഉള്ളതാണ് ഇത്രയേറെ ജനപ്രീതിയും പ്രചാരവും ലഭിക്കാൻ കാരണം.

എന്നാൽ ഇപ്പോഴിതാ സ്ട്രോ ഉപയോഗിച്ചുള്ള വെള്ളം കുടിക്കൽ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പലവിധ ആരോഗ്യപ്രശ്ന‌ങ്ങളിലേക്ക് നയിക്കാനും രോഗങ്ങളുടെ ഉറവിടമായ ഇവ മാറാൻ സാധ്യതയുണ്ടെന്നും പഠനം പറയുന്നു. സാധാരണ ബോട്ടിലുകളെക്കാൾ വൃത്തി ആവശ്യമായ ഇവയ്ക്ക് പലപ്പോഴും അത് സാധിക്കാതെ വരുന്നുണ്ട് സ്ട്രോയ്ക്കുള്ളിൽ രോഗാണുക്കൾ അടിഞ്ഞ് കൂടാനും അത് വഴി വയറിനുള്ളിലേക്ക് കടക്കാനും കാരണമാകും പലപ്പോഴു ബോട്ടിൽ ഉപയോഗിക്കുന്നവർ ഇത് ശ്രദ്ധിക്കാറില്ല.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വൃത്തി പ്രധാനമാണ് സാധാരണ ബോട്ടിലുകൾ കഴുകുന്നത് പോലെ വെള്ളം ഒഴിച്ച് വിട്ടാൽ യാതൊരു പ്രയോജനവുമില്ല ദിവസവും ചുടുവെള്ളവും സോപ്പും ഉപയോഗിച്ച് ബോട്ടിലും ‌സ്ട്രോയും കഴുകണം സ്ട്രോ വൃത്തിയല്ലെങ്കിൽ രോഗാണുക്കളുടെ ഉറവിടമായി മാറും ഇത് പലവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. സ്ട്രോയുടെ ഉൾഭാഗം ചെറിയ ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കണം സ്ടോയ്ക്കുള്ളിൽ ഉള്ളിലേക്ക് കയറുന്ന ബ്രഷ് ഇതിനായി വാങ്ങണം ദുർഗന്ധമോ നിറവ്യത്യാസമോ കണ്ടാൽ ഡീപ് ക്ലീനിങിന് വിധേയമാക്കണം. കഴുകിയ ശേഷം എല്ലാ ഭാഗങ്ങളും ഊരി മാറ്റി ഉണക്കാനായി വയ്ക്കണം ഉണക്കാതെ ഒരിക്കലും ഉപയോഗിക്കരുത്

വയറിന് ദോഷം

വളരെ എളുപ്പത്തിൽ വെള്ളം കുടിക്കാമെന്ന് ഇവയുടെ ഗുണമായി പറയുമ്പോൾ ശരീരത്തിന് ഹാനികരമായ ചില ഭാഗങ്ങളും ഉണ്ട് അതിൽ പ്രധാനമാണ് വയറിന് ഉണ്ടാക്കുന്ന ദോഷം സ്‌ട്രോ ഉപയോഗിച്ച് വെള്ളം കുടിക്കുമ്പോൾ വെള്ളത്തിനൊപ്പം വായുവും ഉള്ളിലേക്ക് പോകാം ചിലരിൽ ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും ഗ്യാസ്, വയർ വീർക്കൽ, വേദന തുടങ്ങിയവ സംഭവിക്കാം. വയറിന് അസ്വസ്‌ഥ പിടിപ്പെട്ടാൽ പിന്നെ വേറൊന്നും ചെയ്യാൻ സാധിക്കില്ല. എല്ലാ സ്‌ട്രോകളിലും ഈ പ്രശ്നമുണ്ടാകില്ല. നിർമാണത്തിൽ അപാകതകൾ ഉള്ളപ്പോഴാണ് ഇത്തരം പ്രശ്ന‌ങ്ങൾ സംഭവിക്കുന്നത്.

ചുടുവെള്ളം നിറയ്ക്കരുത്

വിപണിയിലെ ഏറ്റവും നല്ല പ്ലാസ്‌റ്റിക്ക് മെറ്റീരിയൽ ഉപയോഗിച്ച് നിർമിച്ചതെന്ന് കമ്പനികൾ അവകാശപ്പെടുമെങ്കിലും സത്യം അത് ആകണമെന്നില്ല. കാരണം, കൂടുതൽ ലാഭത്തിനായി പലരും സെക്കൻഡ് ക്വാളിറ്റി മെറ്റീരിയലുകൾ ഉപയോഗിക്കാറുണ്ട് പുറമെ പിടിച്ച് നോക്കുമ്പോൾ കനം തോന്നുമെങ്കിലും തീരെ കനം കുറഞ്ഞ നേർത്ത് പ്ലാസ്‌റ്റിക്കായിരിക്കും ഒരുപക്ഷേ ഉപയോഗിച്ചിരിക്കുക ഇത്തരം ബോട്ടിലുകളും അപകട കെണിയാണ് കാരണം. കൂടുതൽ പേരും തിളപ്പിച്ച വെള്ളമാണ് കുടിക്കുന്നത്

ചൂടോടെ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല ഇങ്ങനെ നിർമിച്ച കുപ്പികളിലേക്ക് ചുടുവെള്ളം നിറയ്ക്കുമ്പോൾ പ്ലാസ്റ്റിക് ഉരുകാനോ ഇളകാനോ സാധ്യതയുണ്ട്. ഉൾഭാഗത്ത് ആയതിനാൽ പെട്ടെന്ന് ശ്രദ്ധ ലഭിക്കില്ല. കുടിക്കുന്ന വെള്ളത്തിനൊപ്പം പ്ലാസ്‌റ്റിക്കും വയറിലേക്ക് പോകും വാട്ടർ ബോട്ടിലുകൾ വാങ്ങുമ്പോൾ പ്ലാസ്‌റ്റിക്കാണ് വാങ്ങുന്നതെങ്കിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റിരിയൽ നോക്കി എടുക്കുക. പ്ലാസ്റ്റിക് കുപ്പികളിൽ ചുടുവെള്ളം നിറയ്ക്കാതിരിക്കുന്നതാണ് ഉചിതം.

കണ്ണടച്ച് വിശ്വസിക്കരുത്

ഇന്ന് സ്ട്രോ വാട്ടർ ബോട്ടിലുകളുടെ വിൽപന ഏറ്റവും കൂടുതൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുന്നത്. ആകർഷണീയമായ ഡിസൈനിൽ നിർമിച്ചിരിക്കുന്ന ഇവ നല്ലതാകണമെന്ന് യാതൊരു നിർബന്ധവുമില്ല. കണ്ണടച്ച് വിശ്വസിക്കുന്ന രീതിയിലാണ് ഇന്ന് പലരും ഇത്തരം പ്ലാറ്റ്ഫോമുകളിൽ ഇടപെടുന്നത്. മികച്ച കമ്പനി നോക്കി, ഗുണനിലവാരവും ഉറപ്പ് വരുത്തിയ ശേഷം മാത്രം വാട്ടർ ബോട്ടിൽ വാങ്ങാൻ ശ്രദ്ധിക്കുക.