Latest Posts

‘റിവ്യൂ ബോംബിങ്’ തടയാൻ നിർദേശങ്ങളുമായി അമിക്കസ്‌ക്യൂറി റിപ്പോർട്ട്‌

കൊച്ചി: റിവ്യു ബോംബിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സിനിമകള്‍ റിലീസ് ചെയ്ത് 48 മണിക്കൂറിൽ റിവ്യൂ വേണ്ട നിർദേശങ്ങളുമായി അമിക്കസ്‌ക്യൂറി റിപ്പോർട്ട്‌. ‘വ്ലോഗർമാർ’ എന്നു വിശേഷിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കുന്നതടക്കം 33 പേജുള്ള റിപ്പോർട്ടാണ് അമിക്കസ്ക്യൂറി ശുപാർശ…..

കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് ഡ്രൈവിങ്‌ സ്‌കൂളുകൾ ആരംഭിക്കാൻ പദ്ധതി. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി ചെയർമാനോട് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദേശം നൽകി. കുറഞ്ഞ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം നൽകുകയാണ്….

വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; കരുതലോടെ ഉപയോഗിക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. കഴിഞ്ഞ വർഷം….

വേനല്‍ക്കാലം: ജ്യൂസ് കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പ്രത്യേക പരിശോധനകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തുന്നതാണ്. ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം….

ചൂട്; വളർത്തുമൃഗങ്ങൾക്കും വേണം കരുതൽ

പാലക്കാട്: ചൂട് ക്രമാതീതമായി മുന്നോട്ട് പോകുമ്പോൾ മനുഷ്യർക്കൊപ്പം മൃ​ഗങ്ങളും നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. കറവപ്പശുക്കൾ, ആട്, കോഴി, പലതരം പക്ഷികൾ, വളർത്തുനായ്ക്കൾ, പൂച്ചകൾ, അലങ്കാര മീനുകൾ തുടങ്ങിയ ജീവികൾ ഭീഷണിയിലാണ്. നിർജലീകരണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ മൃഗങ്ങൾക്കിടയിൽ വ്യാപകമാണ്. ചൂട് വർധിച്ചതുമൂലം പക്ഷികളിലും….

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളിൽ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്,….

കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി

തിരുവനന്തപുരം: കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് സർവീസ് മംഗലാപുരം വരെ നീട്ടി. പുതിയ സർവീസിന്‍റെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിർവഹിക്കും. നാളെ സ്‌പെഷ്യൽ സർവീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സർവീസ് 3.10ന് തിരുവനന്തപുരത്ത്….

അൽപം കരുതൽ; ചെറുക്കാം, ചൂടിനെ..

കോട്ടയം: ചൂട് എങ്ങും ചൂടേറിയ ചർച്ചകൾക്കു വഴി തെളിക്കുമ്പോൾ ഓർക്കാനും മറ്റുള്ളവരെ ഓർമിപ്പിക്കാനും അതിപ്രധാന വിവരങ്ങൾ. ചൂട് മനുഷ്യശരീരത്തെ നേരിട്ടും സമൂഹത്തെ പൊതുവായും ബാധിക്കുന്ന പ്രധാന വിഷയമാണ്. പക്ഷേ വ്യക്‌തിക്കു നേരിടുന്ന സൂര്യാതപം പോലുള്ള പ്രശ്‌നങ്ങൾ മാത്രമാണു പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. ബ്രഹ്‌മപുരം….

ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം, സംവിധാനം, നടന്‍ അടക്കം ഏഴ് അവാര്‍ഡുകള്‍ നേടി ഓപണ്‍ഹെയ്മര്‍

ലൊസാഞ്ചലസ്: 96-ാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍….

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ ഇനി മുതല്‍ വര്‍ഷത്തില്‍ മൂന്ന് തവണ

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ മൂന്ന് തവണയാക്കാന്‍ കൗണ്‍സില്‍ ഓഫ് ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഈ വര്‍ഷം മുതല്‍ തന്നെ ഈ രീതി നടപ്പിലാക്കും. ജനുവരി, മെയ്/ ജൂണ്‍, സെപ്റ്റംബര്‍ എന്നീ മൂന്ന് സമയങ്ങളിലായിട്ടായിരിക്കും….