എസ്‌ഐആര്‍; നവംബര്‍ നാലിനുശേഷം ബിഎല്‍ഒ വീട്ടില്‍വരും, വോട്ടര്‍മാര്‍ അറിയേണ്ടതും ചെയ്യേണ്ടതും
വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണം നവംബര്‍ നാലിനുശേഷം വോട്ടര്‍മാരെ തേടി ബിഎല്‍ഒ വീടുകളിലെത്തും. വീട്ടില്‍ ആളില്ലെങ്കില്‍ മൂന്നുതവണവരെ എത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമിഷന്റെ നിര്‍ദേശം. എല്ലാ വോട്ടര്‍മാരുടെയും ഫോണ്‍നമ്പര്‍ ബിഎല്‍ഒയുടെ പക്കലുള്ളതിനാല്‍ എത്തുന്നസമയം മുന്‍കൂട്ടി അറിയിക്കും. ബിഎല്‍ഒ നല്‍കുന്ന അപേക്ഷയും എന്യുമറേഷന്‍ഫോറവും പൂരിപ്പിച്ച് ഒപ്പിട്ടുനല്‍കിയാല്‍ മതി…..
