കുട്ടികളെ വിളമ്പുകാരാക്കിയാൽ, അദ്ധ്യാപകർ പെടും ഉത്തരവിറക്കി സർക്കാർ
സ്‌കൂൾ പരിപാടികളിൽ വിദ്യാർത്ഥികളെ ‘പണിക്കാരാക്കിയാൽ’ അദ്ധ്യാപകർക്ക് പണി കിട്ടും. ഭക്ഷണം വിളമ്പാനും മറ്റ് സേവന പ്രവർത്തനങ്ങൾക്കും വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് വിലക്കി സംസ്ഥാന സർക്കാർ. ലംഘിച്ചാൽ അദ്ധ്യാപകർക്കെതിരെയും ഹെഡ്മാസ്റ്റർക്കെതിരെയും അച്ചടക്ക നടപടിയെടുക്കും. കുട്ടികളുടെ അന്തസിനും അവകാശങ്ങൾക്കും വിരുദ്ധമായ പ്രവണതയാണിതെന്നും ആത്മാഭിമാനത്തെ ബാധിക്കുമെന്നും ഉത്തരവിൽ….
