Latest Posts

പ്രണബ് ജ്യോതിനാഥ് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥിനെ നിയമിച്ചു. സംസ്ഥാനം നൽകിയ പാനലിൽ നിന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രണബ് ജ്യോതിനാഥിനെ തെരഞ്ഞെടുത്തത്. 2005 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രണബ് കൊല്ലം മുൻ കളക്ടറാണ്. നിലവിൽ സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ്….

നാളികേരമുള്ള ഇരുമുടിക്കെട്ടിന് വിമാനത്തില്‍ അനുമതി നല്‍കി വ്യോമയാന മന്ത്രാലയം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി. വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ് മുന്‍പ് ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് വിമാനത്തില്‍ സഞ്ചരിക്കാനാകില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നത്. ചെക് ഇന്‍ ബാഗേജില്‍ നാളികേരം ഉള്‍പ്പെടുത്താമെങ്കിലും ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് അത്….

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ജിഎസ്ടി റെയ്ഡ് തുടരുന്നു

തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന തുടരുന്നു. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു. 5 കൊല്ലത്ത നികുതി വെട്ടിപ്പാണ്….

സർക്കാർ ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ്‌ ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും…..

ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ് ഗ്രേഡ് പാക്കിം​ഗ് മെറ്റീരിയൽ മാത്രം; ആരോ​ഗ്യവകുപ്പ് നിർദേശം

തട്ടുകടകളുൾപ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്‌ഗ്രേഡ് പാക്കിം​ഗ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവൂയെന്ന് നിർദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷണം പൊതിയാനും, പായ്‌ക്ക് ചെയ്യാനും, ശേഖരിച്ച് വയ്‌ക്കാനും ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ പത്രക്കടലാസുകൾ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ….

പ്രധാനമന്ത്രി ആവാസ് യോജന; കേരളത്തിന് 1.97 ലക്ഷം വീടുകൾ അനുവദിച്ച് കേന്ദ്രസർക്കാർ

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം  നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്ത് 1.97 ലക്ഷം വീടുകൾക്ക് കേന്ദ്ര അനുമതി. ഇതിൽ 60,000 വീടുകൾ പട്ടിക വിഭാ​ഗക്കാർക്കാണ്. ഇതിന്റെ ആദ്യ​ഗഡുവായി 64 കോടിയും കേന്ദ്രസർക്കാർ അനുവദിച്ചു. നിലവിൽ സംസ്ഥാനത്ത് പിഎംഎവൈ വീടുകൾ നിർമിച്ച് നൽകുന്നത്….

സ്‌കൂള്‍ കായികമേളയുടെ പേരിലെ ഒളിംപിക്‌സ് എന്ന വാക്ക് വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ചു

സ്‌കൂള്‍ കായികമേളയ്ക്ക് നല്‍കിയ പേരിലെ ഒളിംപിക്‌സ് എന്ന വാക്ക് വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ചു. ഒളിംപിക്‌സ് എന്ന വാക്ക് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയുടെ അനുവാദമില്ലാതെ ആര്‍ക്കും ഉപയോഗിക്കാനാകില്ല എന്ന ചട്ടം മാനിച്ചാണ് തീരുമാനം. വലിയ കായികോത്സവം എന്ന് ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ കായികമേളയ്ക്ക് ഇത്തരമൊരു പേരിട്ടതെങ്കിലും….

അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി നവംബർ 06 മുതൽ13 വരെ പത്തനംതിട്ടയിൽ

ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി) 2024 നവംബർ 06 മുതൽ നവംബർ 13 വരെ പത്തനംതിട്ടയിലെ അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. 2024….

ദവാ ഇന്ത്യ ജനറിക് ഫർമസി: എല്ലാ മരുന്നുകളും മിതമായ നിരക്കിൽ ലഭ്യമാകുന്നു

തലയോലപ്പറമ്പ് ബസ് സ്റ്റാന്റിനുള്ളിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച ദവാ ഇന്ത്യ ജനറിക് ഫർമസിയില്‍ എല്ലാ മരുന്നുകളും മിതമായ നിരക്കിൽ ലഭ്യമാകുന്നു. കൂടാതെ സർജിക്കൽ , കോസ്‌മെറ്റിക് ഖാദി ഉത്പന്നങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ വാങ്ങാവുന്നതാണ്.