വാട്‌സ്ആപ്പില്‍ ഓണ്‍ലൈനില്‍ ഉളളവരെ കണ്ടെത്താന്‍ പുതിയ മാര്‍ഗ്ഗം

മിക്കവാറും എല്ലാ മെസേജിംഗ് പ്ലാറ്റ്‌ഫോമിലും ആളുകള്‍ ഓണ്‍ലൈനില്‍ ഉണ്ടെങ്കില്‍ നമുക്ക് അറിയാന്‍ കഴിയും. എന്നാല്‍ വാട്‌സ്ആപ്പില്‍ കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ള ഒരാള്‍ ഓണ്‍ലൈനില്‍ എത്തിയാല്‍ അറിയാന്‍ ഒരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല.

എന്നാലിതാ വാട്‌സ്ആപ്പില്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ ഓണ്‍ലൈനില്‍ വന്നാല്‍ നമ്മുടെ ചാറ്റ് ലിസ്റ്റില്‍ നിന്ന് അക്കാര്യം അറിയാന്‍ സാധിക്കും. ഫേസ്ബുക്ക് മെസെഞ്ചറിലും ടെലഗ്രാമിലും ഡിസ്‌കോര്‍ഡിലും ഉളള അതേ ഫീച്ചര്‍ വാട്‌സ്ആപ്പിലും എത്താന്‍ പോവുകയാണ്.

കോണ്ടാക്ടിലുള്ള ആള്‍ ഓണ്‍ലൈനില്‍ എത്തിയാല്‍ അവരുടെ പ്രൊഫൈല്‍ ചിത്രത്തിന് സമീപം പച്ച നിറത്തിലുള്ള ഡോട്ട് തെളിയും. ഉപയോക്താവ് ഓണ്‍ലൈനില്‍ ആയിരിക്കുമ്പോള്‍ പച്ച ഡോട്ട് തെളിയുകയും ഓഫ്‌ലൈന്‍ ആകുന്ന നിമിഷം അത് അപ്രത്യക്ഷമാവുകയും ചെയ്യും.

കഴിഞ്ഞ മാസം ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ പരീക്ഷിച്ചിരുന്നു. അടുത്തതായി IOS പതിപ്പിലും ഇത് പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ് ആപ്പ്. നിലവില്‍ IOS ബീറ്റ വേര്‍ഷന്‍ 26.26.10.72 ലാണ് ഇത് ലഭ്യമായിരിക്കുന്നത്.

ഉപയോഗിച്ചവരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് വേര്‍ഷനുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച് മെറ്റ തീരുമാനിക്കുന്നത്. ഈ ഫീച്ചര്‍ പരീക്ഷിച്ച് നോക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആന്‍ഡ്രോയിഡിലെ വാട്‌സ് ആപ്പ് ബീറ്റ പ്രോഗ്രാമിലോ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ടെസ്റ്റ് പ്രോഗ്രാം വഴിയോ നോക്കാവുന്നതാണ്.