65 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകും ജനുവരി നാല് മുതൽ എട്ടുവരെ നടക്കുന്ന കലാമേളയിൽ 27 വേദികളാണ് ഉള്ളത്. ആയിരക്കണക്കിന് മത്സരാർത്ഥികളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. കലോത്സവത്തിന്റെ പ്രധാന വേദി മറൈന്‍ഡ്രൈവാണ്.
കഴിഞ്ഞ കലോത്സവത്തിന് തൃശൂരാണ് വേദിയായത്. 1028 പോയിൻ്റോടെ കണ്ണൂർ സ്വർണക്കപ്പ് സ്വന്തമാക്കിയപ്പോൾ മുൻ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി. സ്‌കൂൾ തലത്തിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്.എസ്.എസ് ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
അതേസമയം, സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട്ട് വച്ച് നടക്കും. എൻഐടി ഗ്രൗണ്ടാണ് കായികമേളയുടെ പ്രധാന വേദി. പതിനായിരത്തിലധികം വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്.
