Author: Web Desk

ഡോ.എ.ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും; തീരുമാനമായത് സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ

ഡോ.എ.ജയതിലക് സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയാകും. 1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2026 ജൂൺ വരെയാണ് അദ്ദേഹത്തിൻ്റെ സർവീസ് കാലാവധി. നിലവിലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ്റെ സർവീസ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ജയതിലകിൻ്റെ നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്….

പുതിയ നിറം കണ്ടെത്തി; ഇതിന് മുമ്പാരും കണ്ടിട്ടില്ലാത്ത ‘ഓലോ’

മനുഷ്യർ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ നിറം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. റെറ്റിനയിലെ പ്രത്യേക കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെ ‘ഓലോ’ എന്ന പുതിയ നിറം കാണാൻ കഴിയുമെന്ന് അടുത്തിടെ സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിലെ കണ്ടെത്തലുകൾ അവകാശപ്പെടുന്നു. പഠനത്തിന്‍റെ രചയിതാവായ….

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു; അന്ത്യം വത്തിക്കാനിലെ വസതിയില്‍

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ (88 വയസ്സ്) കാലം ചെയ്തു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം…..

72,000 തൊട്ടു; റോക്കറ്റ്‌ കുതിപ്പിൽ സ്വർണവില

സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 760 രൂപ വർധിച്ച് സ്വർണവില ആദ്യമായി 72,000 കടന്നു. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വില 72,120  രൂപയാണ്. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 3,284 ഡോളറിലും….

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം പകൽചൂട്….

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

മലയാള സനിമ ലോകത്തെ നടുക്കി ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം,….

മൂന്ന് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തോത് കൂടുതൽ

സംസ്ഥാനത്ത് കോട്ടയം, ഇടുക്കി,മലപ്പുറം ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയതായി ദുരന്ത നിവാരണ അതോറിറ്റി. 8 എന്ന സൂചികയിലാണ് ഇവിടങ്ങളിൽ അൾട്രാവയലറ്റ് വികിരണ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ….

ഇന്ത്യൻ പാസ്‌പോർട്ടിൽ വന്ന മാറ്റങ്ങള്‍ അറിഞ്ഞിരുന്നോ?

കേന്ദ്രസർക്കാർ പാസ്‌പോർട്ട് നിയമത്തിൽ ഭേദഗതി വരുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ പുതിയതോ അല്ലെങ്കിൽ പുതുക്കിയ പാസ്‌പോർട്ടിനോ ഒട്ടേറെ മാറ്റങ്ങൾ ഉണ്ട്. പുതിയ നിയമ പ്രകാരം പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന 2023 ഒക്ടോബർ ഒന്നിന് ശേഷം ജനിച്ച ഏതൊരാൾക്കും ജനനതീയതി തെളിയിക്കാൻ ബർത്ത് സർട്ടിഫിക്കറ്റ് മാത്രം നൽകിയാൽ….

ഇന്ത്യൻ കറൻസിയിൽ ഒളിപ്പിച്ചു വച്ച വിദ്യകൾ

പണ്ടത്തെ അപേക്ഷിച്ച് യു പി ഐ ആപ്പുകൾ വഴിയാണ് നമ്മൾ പണമേറെ ചിലവഴിക്കുന്നതെങ്കിലും കറൻസി നോട്ടുകൾ പാടെ ഒഴിവാക്കാവുന്ന സാഹചര്യത്തെപ്പറ്റിയൊന്നും നമുക്ക് ചിന്തിക്കാനായിട്ടില്ല. ഇത് കൂടാതെ കള്ളനോട്ടുകളും ഒരുപാട് സ്ഥലത്ത് നിന്ന് പിടികൂടിയെന്ന വാ‌ർത്തകളും നമ്മളെന്നും കേൾക്കാറുള്ളതാണ്. സാധാരണയാളുകൾക്ക് പല ടെസ്റ്റുകളും….

വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി

നിലവില്‍ വഖഫായ സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ 7 ​ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതുവരെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫിക്കേഷൻ ചെയ്യാന്‍ പാടില്ലെന്നാണ്….