Author: Web Desk

കാൽസ്യം കാർബൈഡുൾപ്പടെയുള്ള അപകടകരമായ കണ്ടെയ്നറുകൾ: അടുത്തുപോകരുതെന്ന് പറയുന്നതിന്റെ കാരണം

കൊച്ചി തീരക്കടലിൽ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയ സംഭവവും അതിൽനിന്ന് പുറത്തുവന്ന കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞതുംവലിയ ആശങ്കയുയർത്തിയിരിക്കുകയാണ്. കാരണം പതിമൂന്നോളം കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളാണെന്നതാണ് വിവരം. പക്ഷേ ഇത്തരത്തിലുള്ള ഹസാർഡസ് കാർഗോയുടെ നീക്കം ഒരു അദ്ഭുതമല്ല…..

ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ

ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ. നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിനുശേഷം സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) രേഖകൾ അനുസരിച്ച് രാജ്യം ജപ്പാനെ മറികടന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. യുഎസ്, ചൈന ,….

കേരളത്തിൽ കാലവർഷമെത്തി, ഇത്രയും നേരത്തേ എത്തുന്നത് 16 വർഷത്തിനുശേഷം

കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. 16 വർഷത്തിനു ശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. 2009ൽ മേയ് 23നാണ് കാലവർഷം എത്തിയത്.  സാധാരണ ജൂൺ ഒന്നോടു കൂടിയാണ് കാലവർഷം എത്തുന്നത്. 2024ൽ മേയ് 30നും 2023ൽ ജൂൺ എട്ടിനും 2022ൽ….

ശുഭ്മാന്‍ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും….

പ്ലസ് വൺ ട്രയൽ അലോട്മെന്റ്; ഇന്ന് വൈകിട്ട് 5ന്

പ്ലസ് വൺ ട്രയൽ അലോട്മെന്റ് ഇന്ന് വൈകിട്ട് 5ന് ഏകജാലക പോർട്ടലിൽ പ്രസിദ്ധീകരിക്കും. തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടെങ്കിൽ 28ന് വൈകിട്ട് 5നു മുൻപ് പൂർത്തിയാക്കി ഫൈനൽ കൺഫർമേഷൻ നൽകണം. സഹായത്തിന് സമീപ സ്കൂളുകളിലെ ഹെൽപ് ഡെസ്കിനെ സമീപിക്കാം. മൊത്തം 4,62,864 അപേക്ഷകരാണുള്ളത്…..

മോട്ടർ വാഹനവകുപ്പിന് ഇനി മുതൽ ഔദ്യോഗിക പതാക

മോട്ടർ വാഹനവകുപ്പിന് ഇനി മുതൽ ഔദ്യോഗിക പതാക. യൂണിഫോം സേനയായിട്ടും മോട്ടർ വാഹനവകുപ്പിന് ഇതുവരെ ഔദ്യോഗിക പതാക ഉണ്ടായിരുന്നില്ല. ഗതാഗത കമ്മീഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. ചുമപ്പും മഞ്ഞയും വെള്ളയും നിറത്തിൽ എംവിഡി എന്ന് ആലേഖനം ചെയ്തതാണ് പതാക. മോട്ടർ വാഹനവകുപ്പിന്….

കേരളത്തിൽ പെരുമഴ വരുന്നു, ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ, വടക്കൻ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. എല്ലാ ജില്ലകളിലും മഴയ്ക്കുള്ള….

മഴ കിട്ടി തുടങ്ങിയെങ്കിലും കാലവർഷം എത്തിയതായി പ്രഖ്യാപിക്കാൻ കഴിയില്ല; ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള മാനദണ്ഡങ്ങള്‍ ഇവ

സംസ്ഥാനത്ത് കാലവര്‍ഷത്തിന്‍റെ സൂചനകള്‍ സജീവമായിരിക്കുന്നു. കേരളത്തില്‍ ഇന്ന് (മെയ് 23) പതിനാല് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ ജില്ലകളിലും മഴ ശക്തിപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതുവരെ കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചിട്ടില്ല. കാലവര്‍ഷം ആരംഭിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വരാന്‍….

ചെറിയ സമയത്ത് വലിയ അളവിൽ പെയ്യുന്ന മഴയെ സൂക്ഷിക്കണം, കാലവർഷം ഞായറാഴ്ചയ്‌ക്ക് മുമ്പെത്തും

ഞായറാഴ്ചയ്ക്ക് മുൻപ് കാലവർഷമെത്തുമെങ്കിലും അതിന് മുന്നോടിയായുള്ള മഴ ഇന്ന് മുതൽ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം മഴ ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തൽ. ഒരാഴ്ച വരെ നീണ്ടു നിൽക്കും. വടക്കൻ കേരളത്തിൽ അതിശക്ത മഴയായിരിക്കും. തെക്കൻ കേരളത്തിലെ മലയോര മേഖലകളിലും മഴ ശക്തമാകും. കാലവർഷമെത്തിയാൽ….

പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%

രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.  77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വിജയശതമാനം കുറഞ്ഞതായിട്ടാണ് കാണുന്നത്. ജൂൺ 21….