Author: Web Desk

നദികളിൽ ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യത മുന്നറിയിപ്പ്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി. പത്തനംതിട്ട ജില്ലയിലെ മണിമല നദിയിൽ ഓറഞ്ചും, കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, വയനാട് ജില്ലയിലെ കബനി….

വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്രസർക്കാര്‍ അനുമതി

കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി നൽകി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്‌ധസമിതി. മെയ് 14-15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയിൽ കള്ളാടിമേപ്പാടി തുരങ്ക പാതയുടെ നിര്‍മാണം വ്യവസ്ഥകൾ പാലിച്ചുകൊണ്ട് നടപ്പിലാക്കാനുള്ള ശുപാർശ നൽകിയത്. പരിസ്ഥിതിയുമായി….

ജൂണിലെ വൈദ്യുതി ബില്ല് കുറയും; ഇന്ധന സർചാർജ് കുറച്ചു

ജൂൺമാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെ എസ് ഇ ബി. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 1 പൈസയും ഇന്ധനസർചാർജ് ഇനത്തിൽ കുറവ് ലഭിക്കും. പ്രതിമാസ ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ….

കൊവിഡ് കേസുകളിൽ വർധന: ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധിക്കണം, മാസ്ക് ധരിക്കണം; നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതാനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ നിർദ്ധേശം. പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത്….

ഇന്ത്യയിൽ ഇനി മുതല്‍ ഇ–പാസ്പോർട്ട് യുഗം

രാജ്യം സമ്പൂർണമായി ഇപാസ്പോർട്ട് യുഗത്തിലെത്തി. മുംബൈ, ഡൽഹി, കൊൽക്കത്ത മേഖലകളിൽ നിന്നുകൂടി തിങ്കളാഴ്ച ഇ-പാസ്പോർട്ട് ലഭ്യമാക്കിത്തുടങ്ങിയതോടെ രാജ്യത്തെ എല്ലാ പാസ്പോർട്ട് ഓഫിസുകളിൽനിന്നും ഇനി നൽകുക ഇതു മാത്രമാകും. രാജ്യം സമ്പൂർണമായി ഇ-പാസ്പോർട്ട് സംവിധാനത്തിലേക്കു മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര….

വെള്ളക്കെട്ടിൽ വാഹനം കുടുങ്ങിയാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും

സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളിലേയും റോഡുകള്‍ ഒക്കെ വെള്ളത്തിന് അടിയിലായിക്കഴിഞ്ഞു. വാഹനങ്ങളിൽ വെള്ളം കയറിയാല്‍ എന്തു ചെയ്യണമെന്ന് ഇപ്പോഴും പലര്‍ക്കും വലിയ പിടിയുണ്ടാകില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളം മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും വാഹനത്തെ ഒരുപരിധിവരെ സംരക്ഷിക്കാം. വെള്ളക്കെട്ട്….

ബംഗാള്‍ ഉള്‍ക്കടലിൽ പുതിയ ന്യൂനമര്‍ദ്ദം; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത  5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്,….

മീനച്ചിൽ, കോരപ്പുഴ, അച്ചൻകോവിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യതാ മുന്നറിയിപ്പ്

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറത്തുവന്നു. തിരുവനന്തപുരം….

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകി ഓടുന്നു

കോഴിക്കോടും എറണാകുളത്തും റെയില്‍വേ ട്രാക്കിലേക്ക് പൊട്ടിവീണ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. വിവിധ ട്രെയിനുകള്‍ വൈകിയോടുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്. കോഴിക്കോട് അരീക്കാട് മരങ്ങള്‍ പൊട്ടിവീണും വീടിന്റെ മേല്‍ക്കൂര റെയില്‍വേ പാലത്തിലേക്ക് മറിഞ്ഞുമായിരുന്നു അപകടം. എട്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍….

അയല്‍രാജ്യങ്ങളില്‍ രൂപയില്‍ വായ്പ നല്‍കുന്നതിന് കേന്ദ്രാനുമതി തേടി RBI

രൂപയെ അന്താരാഷ്ട്രവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ രൂപയിൽ വായ്പ‌ അനുവദിക്കുന്നതിനു നീക്കവുമായി റിസർവ് ബാങ്ക്. ഇന്ത്യൻ ബാങ്കുകൾക്ക് അതതു രാജ്യങ്ങളിലെ ശാഖകൾ വഴി അവിടത്തെ ഉപഭോക്താക്കൾക്ക് രൂപയിൽ വായ്‌പ അനുവദിക്കുന്നതിന് ആർബിഐ കേന്ദ്രത്തിന്റെ അനുമതിതേടി. ആദ്യമായാണ് വിദേശത്ത് ഇന്ത്യൻ രൂപയിൽ….