Author: Web Desk

ഇന്ത്യയുടെയും അമേരിക്കയുടെയും ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യം: നൈസാറിന്റെ വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 5.40നാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം ആയ നൈസറിനെയും വഹിച്ച് ജിഎസ്എല്‍വി എഫ്-16 റോക്കറ്റ് കുതിച്ചുയരുക. ഇരട്ട ഫ്രീക്വന്‍സി ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യ റഡാര്‍ സാറ്റലൈറ്റ് ആണ് നൈസാര്‍. നാസ – ഇസ്രോ….

2019- 2025 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നടന്നത് 65,000 കോടി ഡിജിറ്റൽ പേയ്‌മെന്‍റുകള്‍

2019 മുതൽ 2025 വരെയുള്ള കഴിഞ്ഞ 6 സാമ്പത്തിക വർഷങ്ങളിലായി ഏതാണ്ട് 12,000 ട്രില്യൺ രൂപയുടെ, 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ രാജ്യത്ത് നടന്നുവെന്ന് കേന്ദ്ര സർക്കാർ കണക്കുകൾ. ചെറുകിട പട്ടണങ്ങളും ഗ്രാമപ്രദേശങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളം ഡിജിറ്റൽ പേയ്മെന്റ് സാങ്കേതികവിദ്യയുടെ….

സിബിഎസ്ഇ സ്കൂളുകളിൽ എൻസിഇആർടി പുസ്തകം മതി

സിബിഎസ്ഇ സ്കൂളുകളിലെ അധ്യയനത്തിന് എൻസിഇആർടി പാഠപുസ്തകങ്ങൾ നിർബന്ധമായും ഉപയോഗിക്കണമെന്നു നിർദേശം. എൻസിഇആർടി സിലബസിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾ തയാറാക്കിയ പുസ്തകങ്ങൾ പലയിടത്തും പിന്തുടരുന്ന സാഹചര്യത്തിലാണ് സ്കൂളുകൾക്കു സിബിഎസ്ഇ കത്തയച്ചത്. 9 മുതൽ 12 വരെ ക്ലാസുകളിൽ എൻസിഇആർടി പുസ്തകം മാത്രമേ ഉപയോഗിക്കാവൂ…..

രജിസ്ട്രേഡ് തപാല്‍ സേവനം സെപ്തംബർ ഒന്നു മുതൽ നിർത്തുന്നതായി തപാൽ വകുപ്പ്

രജിസ്ട്രേഡ് തപാൽ സേവനം നിർത്തലാക്കുന്നതായി പ്രഖ്യാപിച്ച് കേന്ദ്ര തപാൽ വകുപ്പ്. 2025 സെപ്റ്റംബർ 1 മുതൽ ഈ തീരുമാനം നിലവിൽ വരും. തപാൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ മാറ്റമെന്ന് ഉത്തരവിൽ പറയുന്നു. ഇനിമുതൽ സാധാരണ തപാലും….

സവാളയിലെ കറുത്ത പൊടി അപകടകാരിയോ?

മിക്ക വിഭവങ്ങളുടെയും പ്രധാന ചേരുവയാണ് സവാള. അതില്‍ കാണുന്ന കറുത്ത പൊടിപോലുള്ള പദാർഥം എന്താണെന്നും അത്തരം സവാള ഭക്ഷ്യയോഗ്യമാണോ എന്നും പരക്കെ സംശയം നിലനിൽക്കുന്നുണ്ട്. ആസ്‌പെർജില്ലസ് നൈഗർ എന്ന കുമിളാണ് സവാളയിലെ കറുപ്പിനു കാരണം. പൊതുവേ മണ്ണിൽ കാണപ്പെടുന്ന ഈ ഫംഗസ്….

മഴ: നദികളിൽ ഇറങ്ങരുത്, തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

അപകടകരമായ രീതിയിൽ ജലനിരപ്പ് നിലനിൽക്കുന്നതിനാൽ ചില നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നൽകി. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സംസ്ഥാനത്തു വരുന്ന 5 ദിവസം മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…..

യുപിഐ ബാലൻസ് ചെക്ക് ചെയ്യാൻ പരിധി; ഓഗസ്റ്റിൽ വരുന്ന സാമ്പത്തിക മാറ്റങ്ങൾ അറിയാം

യു.പി.ഐ സംവിധാനവുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങൾ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാങ്ക് ബാലൻസ് പരിശോധിക്കാനാകൂ എന്ന് നിബന്ധന വരികയാണ്. ഒരു ദിവസം 25 മൊബൈൽ നമ്പർ ലിങ്ക്ഡ്….

സംസ്ഥാനത്ത് മഴക്കൊപ്പം ശക്തമായ കാറ്റും; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ….

എട്ടാംക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണം; തേവലക്കര സ്കൂൾ ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു, മാനേജ്മെന്റ് പിരിച്ചു വിട്ടു

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. 1958 കേരള വിദ്യാഭ്യാസ നിയമപ്രകാരമാണ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നത്. ഗുരുതര വീഴ്ച തേവലക്കര….

68 കിലോമീറ്റർ വേഗത്തിൽ കാറ്റ്, പെരുമഴ; പൊതുജാഗ്രത നിർദേശങ്ങൾ

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കനത്ത മഴയും കാറ്റും. നിരവധി സ്ഥലങ്ങളിൽ കൂറ്റൻമരങ്ങൾ കടപുഴകി വീണു. അതിശക്തമായ കാറ്റിൽ പല വീടുകളുടെ മേൽക്കൂര തകർന്നു. വയനാട് പടിഞ്ഞാറത്തറയിൽ മണിക്കൂറിൽ 68 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്. ളാഹയിൽ 65, മണ്ണാർക്കാട് 63, കോട്ടയം 52….