Author: Web Desk

സർക്കാർ ജീവനക്കാർക്ക് ആഴ്‌ചയിൽ അഞ്ചുദിവസം മാത്രം ജോലി; നിർദേശത്തിന് തത്വത്തിൽ അംഗീകാരം

സർക്കാർ ഓഫീസുകളില്‍ ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിവസം എന്ന നിർദ്ദേശം തത്വത്തിൽ അംഗീകരിച്ച് സർക്കാർ ജീവനക്കാരുടെ സംഘടന പ്രതിനിധികൾ. ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗത്തിലാണ് നിലപാട് അറിയിച്ചത്. പ്രതിദിന പ്രവർത്തി സമയം കൂട്ടുന്ന കാര്യത്തിലും എതിർപ്പില്ലെന്ന നിലപാടിലാണ് ജീവനക്കാർ. അതേസമയം,….

ചെറിയ മൂല്യമുള്ള ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഇരയാകുന്നവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹത; ആര്‍ ബി ഐ

ചെറിയ തുകയ്ക്കുള്ള ഡിജിറ്റൽ തട്ടിപ്പുകളിലും ഇരയാവുന്ന ഉപഭോക്താക്കൾക്ക് സംഭവിക്കുന്ന നഷ്ടം പരിഹരിക്കുന്നതിനായി 25,000രൂപ വരെ നഷ്ടപരിഹാരം നൽകണമെന്ന് റിസർവ്വ് ബാങ്ക്. പണനയ ചർച്ചകൾക്ക് ശേഷം ഇതിനുള്ള പുതിയ ചട്ടക്കൂട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചു. ഡിജിറ്റൽ പേയ്മെൻ്റുകളുടെ സുരക്ഷ….

വീട് പൂട്ടി ദൂരയാത്ര പോകുകയാണോ? ഇനി പൊലീസിനെ ആപ് വഴി അറിയിക്കാം

കേരളത്തിലെ മിക്ക വീടുകളിലും സ്വർണമടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടാകും. പലരും വീടും പൂട്ടി കുടുംബസമേതം യാത്രകൾ പോകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മോഷണത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് ആവശ്യമായ മുൻകരുതലെടുക്കേണ്ടതാണ്. വീട് പൂട്ടി ദീർഘനാളത്തേക്ക് യാത്ര പോകുന്നവർ, വിവരം പ്രാദേശിക പൊലീസ് സ്‌റ്റേഷനിൽ….

ഭാരത് ടാക്‌സി: ഓൺലൈൻ ടാക്‌സി സർവീസുമായി കേന്ദ്രം; നിരക്ക്, ബുക്കിങ്, സവിശേഷതകൾ അറിയാം

ഉബർ, റാപ്പിഡോ, ഒല പോലുള്ള സ്വകാര്യ ഓൺലൈൻ ടാക്‌സി സർവീസിന് ബദലായി സഹകരണമന്ത്രാലയത്തിനു കീഴിൽ ഭാരത് ടാക്‌സി ഓൺലൈൻ ടാക്സിസംവിധാനം പുറത്തിറക്കി കേന്ദ്രസർക്കാർ. ആപ്പിൻ്റെ ഔദ്യോഗിക പ്രകാശനം സഹകരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ നിർവഹിച്ചു. ഡൽഹി-എൻ.സി.ആർ.,….

മൊണാൽ: ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷി

ആൺപക്ഷികളിലെ വർണപ്പകിട്ടാർന്ന തൂവലുകളും ലോഹത്തിളക്കവുമാണ് ഹിമാലയൻ മൊണാൽ (ലോഫോഫോറസ് ഇംപീജിയാനസ്) പക്ഷികളെ ഹിമാലയത്തിലെ ഏറ്റവും ആകർഷകമായ ഫെസന്റ് ഇനങ്ങളിലൊന്നാക്കുന്നത്. നേപ്പാളിന്റെ ദേശീയ പക്ഷിയും ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷിയുമാണിത്. ഫെസന്റ് കുടുംബത്തിലെ വലിയ പക്ഷികളിൽ ഉൾപ്പെടുന്ന ഇവയ്ക്ക് ഏകദേശം 70 സെന്റിമീറ്റർ നീളവും….

ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി

ലേണേഴ്‌സ്‌ ലൈസൻസ് പുതുക്കുന്നതിനുള്ള കണ്ണുപരിശോധന മോട്ടോർവാഹനവകുപ്പ് ഒഴിവാക്കി. ലേണേഴ്സ് ലൈസൻസിന് ആറുമാസമാണ് കാലാവധി. ഇതിനുള്ളിൽ ലൈസൻസ് നേടാൻ കഴിയാത്തവർക്ക് ലേണേഴ്‌സ്‌ ലൈസൻസ് പുതുക്കേണ്ടിവരും. വീണ്ടും കണ്ണുപരിശോധന നടത്തി സാക്ഷ്യപത്രം ഹാജരാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. ലൈസൻസ് ടെസ്റ്റ് പാസാകുന്ന ദിവസംതന്നെ ഡിജിറ്റൽ ലൈസൻസ്….

ഫെബ്രുവരി 14 മുതൽ കർശന പരിശോധന; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ടുവീഴും

അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു പൂട്ടുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ പറഞ്ഞു. മാർച്ച് 31 നു മുൻപ് പരിശോധന പൂർത്തിയാക്കി….

ഉദ്ഘാടനത്തിനൊരുങ്ങി പെരുമ്പളം പാലം: സംസ്ഥാനത്തെ ഏറ്റവും വലിയ പാലത്തിന്റെ നിർമാണ ചെലവ് 100 കോടി

സംസ്‌ഥാനത്തെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ പെരുമ്പളം പാലം ഉദ്ഘാടനത്തിനൊരുങ്ങി. വേമ്പനാട്ടു കായലിനു കുറുകെ അരൂക്കുറ്റിയിൽ നിന്ന് പെരുമ്പളം ദ്വീപിലേക്ക് 1157 മീറ്റർ നീളത്തിലാണ് പെരുമ്പളം പാലം യാഥാർഥ്യമാകുന്നത്. 11 മീറ്റർ വീതിയാണ് പാലത്തിനുള്ളത്. 7.5 മീറ്റർ വീതിയിൽ ഇരുവരിപ്പാതയും ഇരുവശങ്ങളിലും 1.5….

അവയവദാനം; കഴിഞ്ഞവർഷം 42 വൃക്ക, 21 കരൾ, ഏഴ് ഹൃദയം എന്നിവ ദാനം ചെയ്യപ്പെട്ടു

അവയവദാനം ചെയ്യുന്നവരുടെ എണ്ണത്തിൽ ആശ്വാസകരമായ വർധനയാണ് ഏതാനുംവർഷങ്ങളായി കേരളത്തിൽ. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റേഷൻ ഓർഗനൈസേഷന്റെ (കെ സോട്ടോ) കണക്കുപ്രകാരമാണിത്. കഴിഞ്ഞവർഷം 42 പേർ വൃക്കദാനംചെയ്തു. 45 പേർ കോർണിയ നൽകി. കരൾ 21 പേരും ഹൃദയം ഏഴുപേരും….

മദ്യപിച്ച് വാഹനമോടിച്ചു; കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലൈസൻസ് നഷ്ടമായത് 3,305 പേർക്ക്

കഴിഞ്ഞവർഷം സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ പേർക്ക് ലൈസൻസ് നഷ്ടമായത് മദ്യപിച്ച് വാഹനമോടിച്ചതിനാണ്. 2025 സെപ്റ്റംബർവരെയുള്ള കണക്കുപ്രകാരം 3,305 പേരാണ് താത്കാലിക ലൈസൻസ് റദ്ദാക്കൽ നടപടിക്ക് വിധേയരായത്. ആകെ ലൈസൻസ് റദ്ദാക്കിയതിൻ്റെ 37 ശതമാനത്തോളംപേരും ഈ വിഭാഗത്തിൽപ്പെടുന്നവരാണെന്ന് മോട്ടോർ വാഹനവകുപ്പിൽനിന്ന് ലഭിച്ച വിവരാവകാശരേഖയിൽ പറയുന്നു…..