Author: nammudenadu

പോലീസ് സേവനങ്ങൾക്ക് നിരക്ക് കൂട്ടി; അപകടവുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങാനും ഇനി പണം നൽകണം

വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പോലീസിൽ നിന്ന് ലഭിക്കേണ്ട രേഖകൾക്ക് ഒക്ടോബർ മുതൽ പണം നൽകണം. കേസുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികൾക്ക് നൽകേണ്ട ജനറൽ ഡയറി, എഫ്.ഐ.ആർ., പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, മുറിവ് (വൂണ്ട്) സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ ഒരോന്നും ലഭിക്കാൻ 50 രൂപ വീതമാണ് നൽകേണ്ടത്…..

നിപാ: കോട്ടയം ജില്ലയിലും ജാഗ്രത

സംസ്ഥാനത്ത് നിപാ വൈറസ്ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്‌ കോട്ടയം ജില്ലയിലും അതീവ ജാഗ്രത. സംസ്ഥാനത്ത്‌ നിപാ സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള ആരും നിലവിൽ ജില്ലയിൽ ഇല്ല. പ്രാഥമിക സമ്പർക്കപട്ടികയിൽ ആരെങ്കിലും ഉൾപ്പെട്ടാൽ അവരെ നിരീക്ഷിക്കുന്നതിന്‌ കോട്ടയം മെഡിക്കൽ കോളേജിൽ സൗകര്യം ഒരുക്കി…..

ന്യൂനമർദം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ഒഡിഷക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദം അടുത്ത രണ്ടു ദിവസം കൊണ്ട് ഛത്തീസ്ഗഡ് – കിഴക്കൻ മധ്യപ്രദേശ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്…..

‘സമഗ്ര’: ഭിന്നശേഷിക്കാരില്‍ അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴിൽ

ഭിന്നശേഷി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്കായി കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന ‘സമഗ്ര’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. വ്യത്യസ്തങ്ങളായ സംരംഭങ്ങളുടെ ഭാഗമായി ഭിന്നശേഷി കൂട്ടായ്മകള്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ ബ്രാന്‍ഡോടു….

പ്രായം തെളിയിക്കാനുള്ള അടിസ്ഥാനരേഖയായി ജനന സർട്ടിഫിക്കറ്റ്

2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനന സർട്ടിഫിക്കറ്റ് മാറും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, സർക്കാർ ജോലി ഉൾപ്പെടെ ജനനതീയതിയും ജനിച്ച സ്ഥലവും ഉറാപ്പാക്കാൻ രേഖകൾ ആവശ്യപ്പെടുന്നിടത്തെല്ലാം ജനന സർട്ടിഫിക്കറ്റ് ആയിരിക്കും വേണ്ടിവരിക. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ….

’പണമടച്ചില്ലെങ്കിലും ഒന്നും ചെയ്യാനാവില്ല, മോർഫിങ് മാത്രമാണ് ആപ്പുകളുടെ വഴി; പോലീസ് നിസ്സഹായർ’

വായ്പാ ആപ്പുകളുടെ ഭീഷണിയിൽ നീറിപ്പുകയുന്ന ആയിരക്കണക്കിനു കുടുംബങ്ങൾ കേരളത്തിലുണ്ടെന്ന് പോലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. എന്നാൽ, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയിലാണ് പോലീസും മറ്റ് ഏജൻസികളും. പരാതി വരുമ്പോൾ കേസെടുത്താലും ആപ്പുകൾക്കെതിരെ ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഓൺലൈൻ ഗെയിമുകളുടെ കാര്യത്തിൽ….

സ്വകാര്യഭൂമിയിലെ വനവൽക്കരണത്തിന് ധനസഹായം

ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് 2023 – 24 വർഷത്തിൽ കോട്ടയം ജില്ലയിൽ സ്വകാര്യഭൂമിയിലെ വനവൽക്കരണത്തിന് ധനസഹായം ലഭിക്കുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 3 വർഷത്തിൽ താഴെ പ്രായമുള്ള 50 എണ്ണത്തിലധികം തേക്ക്, ചന്ദനം, ആഞ്ഞിലി, പ്ലാവ്,….

ആദിത്യ എല്‍ വണ്‍; നാലാം ഭ്രമണപഥം ഉയര്‍ത്തലും വിജയകരം

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ വണ്‍, ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. കൃത്രിമ ഉപഗ്രഹത്തിന്റെ നാലാമത് ഭമണപഥം ഉയര്‍ത്തല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. മൗറീഷ്യസ്, ബംഗളുരു, ശ്രീഹരിക്കോട്ട, പോര്‍ട്ട്ബ്ലെയര്‍ എന്നിവിടങ്ങളിലെ ഐഎസ്ആര്‍ഒയുടെ….

സമ്പർക്ക പട്ടികയിൽ 950 പേർ, 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു

കോഴിക്കോട്ടെ നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം. അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിപയുടെ പശ്ചാത്തലത്തിൽ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം….

കാലവര്‍ഷം കനിഞ്ഞതു പത്തനംതിട്ടയില്‍ മാത്രം; അടുത്ത 2 മാസം മെച്ചപ്പെട്ട തുലാമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശരാശരി കാലവർഷം ലഭിച്ച ഏക ജില്ല എന്ന നേട്ടം കൈവരിച്ച് പത്തനംതിട്ട. ജൂൺ 1 മുതൽ ഇന്നലെ വരെയുള്ള മൂന്നര മാസത്തിനിടെ ജില്ലയിൽ 114 സെന്റീമീറ്റർ മഴ ലഭിച്ചു. 142 സെ.മീ ലഭിക്കേണ്ട സ്ഥാനത്ത് 19% കുറവ്. 19% മഴ….