Author: nammudenadu

ഏഷ്യൻ ഗെയിംസിന്‌ ചൈനയിൽ പ്രൗഢഗംഭീര തുടക്കം

പത്തൊമ്പതാമത്‌ ഏഷ്യൻ ഗെയിംസിന്‌ ഹാങ്ചൗവിൽ പ്രൗഢഗംഭീര തുടക്കം. ഇനി 15 നാൾ ഏഷ്യാ വൻകരയുടെ ആധിപത്യത്തിനായുള്ള പോര്‌. ശബ്‌ദവും വെളിച്ചവും അത്ഭുതവിരുന്നൊരുക്കിയ ഹാങ്ചൗവിലെ ‘ബിഗ്‌ ലോട്ടസ്‌’ സ്‌റ്റേഡിയത്തിൽ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് ഗെയിംസ്‌ ഉദ്‌ഘാടനം ചെയ്‌തു. രണ്ടരമണിക്കൂർ നീണ്ട ഉദ്‌ഘാടനച്ചടങ്ങ്‌….

ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫ് നാളെ

പുതിയ ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും.രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമബംഗാള്‍, കേരളം, ഒഡീഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് പുതിയ ഒന്‍പത് സര്‍വീസുകള്‍. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും ഉദ്ഘാടനം. കാസര്‍കോട് – തിരുവന്തപുരം, റൂര്‍ക്കോല- ഭുവനേശ്വര്‍-പുരി,….

മരണാനന്തരം അവയവദാനം ചെയ്യുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ,

മരണാനന്തരം അവയവദാനം ചെയുന്നവരുടെ സംസ്കാരം ഇനി സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. അവയവദാതാക്കളുടെ കുടുംബത്തിന്റെ ത്യാഗം മഹത്തകരമെന്ന് വ്യക്തമാക്കിയാണ് എം കെ സ്റ്റാലിൻറെ തീരുമാനം. പ്രിയപ്പെട്ടവരെ നഷ്ടമാകുന്ന ദുഖത്തിനിടയിലും മറ്റുള്ളവരുടെ ജീവൻ നിലനിര്‍ത്താനായി അവയവം ദാനം ചെയ്യാൻ സമ്മതം അറിയിക്കുന്നവരുടെ….

മുൻഗണനാ റേഷൻ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ സ്വീകരിക്കും

മുൻഗണനാ റേഷൻ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. മുൻഗണനാ കാര്‍ഡിന് വേണ്ടി നേരത്തേ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ നിന്ന് അര്‍ഹരായി കണ്ടെത്തിയ 11,348 പേര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുൻഗണനാ കാര്‍ഡുകള്‍….

4 സോളാർ ബോട്ടുകൂടി വരുന്നു; ആദ്യ ബോട്ട്‌ നവംബർ ആദ്യം സർവീസിന്‌

അഞ്ച്‌ വർഷത്തിനുള്ളിൽ 50 ശതമാനം ബോട്ടുകളും സോളാറിലേക്ക് മാറ്റാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ നാല്‌ സോളാർ ബോട്ടുകൂടി നീറ്റിലിറങ്ങും. വൈക്കം–തവണക്കടവ്‌ റൂട്ടിൽ അഞ്ച്‌ വർഷമായി സർവീസ്‌ നടത്തുന്ന “ആദിത്യ’ സോളാർ ബോട്ടിന്റെ മാതൃകയിലാണ്‌ ജലഗതാഗത വകുപ്പിനായി സോളാർ ബോട്ടുകൾ ഒരുങ്ങുന്നത്‌…..

പുതിയ വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം ഇങ്ങനെ..

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ സമയക്രമങ്ങളും പുറത്ത് വിട്ടു. തിങ്കളാഴ്ച കാസർകോട്ടേക്ക് സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. അതുപോലെ തന്നെ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവ്വീസ് ഉണ്ടായിരിക്കില്ല. ആഴ്ചയിൽ ആറ് ദിവസമാണ് സർവ്വീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ,….

വിക്രമും പ്രഗ്യാനും ‘ഉണരാൻ’ വൈകും; നടപടി ശനിയാഴ്ചത്തേയ്ക്കു മാറ്റി ഐഎസ്ആർഒ

ചന്ദ്രയാൻ–3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി നാളത്തേയ്ക്കു മാറ്റി ഐഎസ്ആർഒ. സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നീലേഷ് ദേശായി ആണ് ഇക്കാര്യ അറിയിച്ചത്. ലാൻഡറും റോവറും ഇന്നു വൈകിട്ട് റീആക്ടിവേറ്റ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ചില….

സർവീസ് തുടങ്ങിയ ശേഷം ആദ്യമായി വമ്പൻ നേട്ടം, കൊച്ചി മെട്രോയ്ക്ക് പ്രവർത്തന ലാഭം

കൊച്ചി മെട്രോ ആദ്യമായി പ്രവർത്തന ലാഭത്തിൽ. സുപ്രധാന നേട്ടം കൈവരിച്ചത് 2022-23 സാമ്പത്തിക വർഷത്തിൽ. സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ 2017 ജൂണിലാണ് സർവ്വീസ് ആരംഭിച്ചത്. കൊച്ചി മെട്രോ ആരംഭിച്ച 2017 ജൂണിൽ 59894 ആളുകളാണ്….

കാരുണ്യ പദ്ധതിയിൽ നിന്ന് ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന് സ്വകാര്യ ആശുപത്രികൾ

കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ. 300 കോടിയോളം രൂപ കുടിശ്ശികയുള്ളതിൽ 104 കോടി രൂപ മാത്രമാണ് സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42….