Author: nammudenadu

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ. അഞ്ചു വർഷം കൊണ്ട് ഇത് നടപ്പാക്കാനാകുമെന്ന് കമ്മീഷൻ പറയുന്നു. ഇതിന്റെ ആദ്യ നടപടി 2024ൽ തുടങ്ങണമെന്നാണ് നിയമ കമ്മീഷൻ നിർദ്ദേശം. 2029ൽ ഇത് പൂർണ്ണമായി നടപ്പാക്കണമെന്ന് ശുപാർശ ചെയ്യും…..

എൻഎസ്‌എസ്‌ വളന്റിയർമാരെത്തും; മാലിന്യ കേന്ദ്രങ്ങൾ സ്‌നേഹാരാമങ്ങളാകും

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കണ്ടെത്തിയ 3000 മാലിന്യകേന്ദ്രം ശുചീകരിച്ച്‌ സൗന്ദര്യവൽക്കരിച്ച്‌ സ്‌നേഹാരാമങ്ങളാക്കാൻ കലാലയങ്ങളിലെ എൻഎസ്‌എസ്‌ വളന്റിയർമാരെ ചുമതലപ്പെടുത്തി. ഇവർക്കുള്ള പ്രവർത്തന മാർഗരേഖ തദ്ദേശവകുപ്പ്‌ പുറത്തിറക്കി. ഓരോ തദ്ദേശസ്ഥാപന പരിധിയിലെയും മാലിന്യകേന്ദ്രങ്ങൾ കണ്ടെത്തി ശുചീകരിച്ച്‌ സൗന്ദര്യവൽക്കരിക്കാനുള്ള ചുമതല അതത്‌ പ്രദേശത്തെ കലാലയങ്ങളിലെ….

മേഖലാതല അവലോകന യോഗങ്ങൾ; ആദ്യ യോഗം 26നു തിരുവനന്തപുരത്ത്

ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങൾ സെപ്റ്റംബർ 26ന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ….

സംസ്ഥാനത്തെ 12 പി.എഫ്.ഐ. കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്

സംസ്ഥാനത്ത് നിരോധിത സംഘടനയായ പി.എഫ്.ഐ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, തൃശൂർ, മലപ്പുറം, ചാവക്കാട്, കുമ്പളം എന്നിവിടങ്ങളിലെ 12 ഇടങ്ങളിലാണ് ഇ ഡി റെയ്‌ഡ്‌. പിഎഫ്ഐ നിരോധന ശേഷവും പണമൊഴുകി. ഏറ്റവും കൂടുതൽ പണമൊഴുകിയത് കേരളത്തിലെന്ന് ഇ ഡി കണ്ടെത്തൽ…..

നിപയെ അതിജീവിച്ച് കോഴിക്കോട്; ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും

കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. പത്തു ദിവസമായി പുതിയ നിപ കേസുകൾ റിപ്പോർട്ട്‌ ചെയ്യാത്ത സാഹചര്യത്തിലാണ് കണ്ടെൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത്. വിദ്യാലയങ്ങൾ പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദേശം ഉണ്ട്. വിദ്യാലയങ്ങളിൽ….

നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ ദൗത്യം വിജയം; ഒസിരിസ് റെക്‌സ് തിരിച്ചെത്തി

ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിള്‍ ശേഖരിച്ച് നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ ദൗത്യമായ ഒസിരിസ് റെക്‌സ് തിരിച്ചെത്തി. യുഎസിലെ യൂട്ടോ മരുഭൂമിയിലെ ടെസ്റ്റിങ് റേഞ്ചിലാണ് ഒസിരിസ് വീണത്. ഭൂമിയില്‍ നിന്നും എട്ട് കോടി കിലോമീറ്റര്‍ അകലെയുള്ള ഛിന്നഗ്രഹമാണ് ബെന്നു. ഏഴ് വര്‍ഷം….

രാജ്യത്ത്‌ ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനം: ദേശീയ തലത്തിൽ കേരളത്തിന് രണ്ട്‌ പുരസ്‌കാരങ്ങൾ

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ 2023ലെ ആരോഗ്യമന്ഥൻ പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന പദ്ധതി വിനിയോഗത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയത്. എബിപിഎംജെഎവൈയുടെ വർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിന്റെ….

നബിദിനം; സംസ്ഥാനത്തെ പൊതു അവധിയിൽ മാറ്റം

നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ്….

സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ 22799 കേസുകളാണ് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം 5315 കേസുകളും എടുത്തു. 2020 ന് ശേഷം അതികമങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം മുന്‍വര്‍ഷങ്ങളെ….

റെക്കോഡ് നിയമനവുമായി പിഎസ്‍സി

പിഎസ്‌‌സി നിയമനത്തിൽ റെക്കോർഡ്‌ നേട്ടം. 2023 സെപ്തംബർവരെയുള്ള ഒമ്പത്‌ മാസത്തിനുള്ളിൽ 22,370 പേർക്കാണ് നിയമന ശുപാർശ നൽകിയത്‌. പ്രതിമാസം ശരാശരി 2600 നിയമനം. ഇനിയുള്ള മൂന്നു മാസത്തിനുള്ളിൽ 8000 നിയമനംകൂടി നടത്തി മുപ്പതിനായിരത്തിലേക്ക്‌ എത്തും. ഏഴര വർഷത്തിനിടെ 2,21,132 പേർക്കാണ്‌ നിയമന….