Author: nammudenadu

ഇൻസ്റ്റാഗ്രാമിൽ ഇനി മുതല്‍ പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്സിന് മാത്രം പങ്കുവെക്കാം

അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി പോസ്റ്റുകളും റീലുകളും പങ്കുവെക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാ​ഗ്രാം. സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയിൽ പങ്കുവെക്കാൻ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് നേരത്തെ തന്നെ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്. പുതിയ അപ്‌ഡേറ്റ് ചെക്ക് ചെയ്യാനായി ഇൻസ്റ്റഗ്രാം ഓപ്പൺ….

ഡെങ്കിപ്പനി കേസുകളിൽ സംസ്ഥാനത്ത് മൂന്നിരട്ടി വർധന

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി വർധന. ഈ വർഷം ഇതുവരെയുള്ള കണക്ക് പ്രകാരം 13,306 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകളും കൂടി. രോഗവ്യാപന തോത് ഉയർന്നെങ്കിലും മരണനിരക്ക് കുറവാണെന്നത് ആശ്വാസമാണ്. സംസ്ഥാനത്ത് 2022ൽ റിപ്പോർട്ട്….

172 ആപ്പുകൾ നിരോധിക്കണമെന്ന് കേന്ദ്രത്തിന് കത്ത് നല്‍കി കേരളം

ആളുകളെ വൻ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ സംസ്ഥാനം കേന്ദ്ര സർക്കാരിനെ സമീപിച്ചു. പണം തട്ടുന്ന ലോൺ ആപ്പുകൾ ഉൾപ്പടെ 172 ആപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്ത് നൽകി. സൈബർ പോലിസ് ഡിവിഷന്റെ ശുപാർശ പ്രകാരമാണ്….

സൗജന്യ കമ്പ്യൂട്ടർ പഠനം; ഇൻ്റർവ്യൂ വെള്ളിയാഴ്ച

കേരള സർക്കാർ SC/ST ഡിപ്പാർട്ട്മെന്‍റിന്‍റെ സഹകരണത്തോടെ പി എസ് സി നിയമനങ്ങൾക്ക് യോഗ്യമായ വിവിധ ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ SC/ST വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠിക്കുന്നതിനുള്ള ഇന്‍റർവ്യൂ കടുത്തുരുത്തി ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫീസറുടെ സാന്നിധ്യത്തിൽ നടത്തപ്പെടുന്നതാണ്. പ്രസ്തുത ഇന്‍റർവ്യൂവിന് മുൻപായുള്ള പ്രാഥമിക….

രണ്ടുഘട്ട പരീക്ഷ രീതി PSC ഉപേക്ഷിച്ചു; LDC, ലാസ്റ്റ്‌ഗ്രേഡ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് ഇനി ഒറ്റ പരീക്ഷ

പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്ക് രണ്ടുഘട്ട പരീക്ഷ എന്ന രീതി പിഎസ്‌സി ഉപേക്ഷിച്ചു. എൽ ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേയ്‌ഡ്‌ തസ്തികകളിലേക്ക് ഉൾപ്പെടെ ഇനിമുതൽ ഒറ്റ പരീക്ഷയെ ഉണ്ടാകൂ. നടത്തിയ പരീക്ഷണങ്ങള്‍ സാമ്പത്തികമായി വലിയ തിരിച്ചടിയായതോടെ പ്രാഥമിക പരീക്ഷകള്‍ ഒഴിവാക്കാന്‍ പിഎസ്‌സി….

അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു

നവംബർ 21 മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയ്ക്ക് ശേഷം സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി പണിമുടക്കില്‍നിന്ന് പിന്മാറുകയായിരുന്നു. 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു…..

കേരളാ പോലീസിന്റെ സൈബർ വോളണ്ടിയർ ആകാം, നിയമനത്തിന് നവംബർ 25 വരെ അപേക്ഷിക്കാം

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ  തലത്തിൽ സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നു. ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് കേരളാ പോലീസ് വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.  www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ്….

ആലുവ കേസിൽ കുറ്റവാളി അസ്‌ഫാക് ആലത്തിന് വധശിക്ഷ

കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന്….

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണിത്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം നവംബർ 16-ഓടെ മധ്യ….

ദുരിതാശ്വാസനിധി ഹർജി തള്ളി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മുൻ മന്ത്രിമാരെയും എതിർ കക്ഷികളാക്കി ഫയൽ ചെയ്ത ഹർജി ലോകായുക്ത തള്ളി. ദുരിതാശ്വാസനിധിയിൽനിന്നു പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത പറഞ്ഞു. മൂന്നു ലക്ഷത്തിനു മുകളിലാണെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം മതി. ഈ….