Author: nammudenadu

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തം. ഇന്നും വ്യാപക മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴയിലും എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട്. കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്…..

രാഷ്‌ട്രപതി ഒപ്പുവച്ചു; വനിത സംവരണ ബിൽ നിയമമായി

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക്‌ മൂന്നിലൊന്ന്‌ സീറ്റ്‌ സംവരണം ചെയ്യുന്ന 128 -ാം ഭരണഘടനാ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പിട്ടു. ഇതോടെ ബിൽ നിയമമായെങ്കിലും വനിതസംവരണം എപ്പോൾ നടപ്പാകുമെന്നതിൽ അനിശ്‌ചിതത്വമാണ്‌. മണ്ഡല പുനർനിർണയം കൂടി പൂർത്തീകരിച്ച ശേഷമേ വനിതാ….

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ കൂടില്ല; ഉത്തരവിറക്കി റെഗുലേറ്ററി കമ്മീഷൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ലെന്ന് റെ​ഗുലേറ്ററി കമ്മീഷൻ. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്നും റെ​ഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. ഉത്തരവ് അനുസരിച്ച് നിലവിലുളള താരിഫ് അടുത്ത മാസം 31 വരെയോ അല്ലെങ്കിൽ പുതിയ താരിഫ് നിലവിൽ വരുന്നത്….

മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മൊബൈൽ ഉപയോഗിക്കുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും. ബാറ്ററിയിലുണ്ടാകുന്ന തകരാറുകളാണ് മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണം. ലിഥിയം അയോണ്‍ ബാറ്ററികളാണ് സാധാരണ സ്മര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കാറ്. ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ ലിഥിയം പോളിമര്‍ ബാറ്ററികളും ഉപയോഗിക്കാറുണ്ട്…..

എം സി റോഡിനു സമാന്തരമായി പുതിയ പാത; മേൽനോട്ടം ഇനി കോട്ടയത്ത് നിന്ന്

എംസി റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നിർമിക്കുന്ന പുതിയ പാതയുടെ മേൽനോട്ടം ഇനി കോട്ടയത്തു നിന്ന്. പാതയ്ക്കായി എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറുടെ ഓഫീസ് കോട്ടയം തിരുവാതുക്കലിൽ ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നാണ് ഇതുവരെ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. റോഡിന്റെ പ്രാഥമിക….

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ സ്വര്‍ണവും വെള്ളിയും

ഏഷ്യന്‍ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ നിന്ന് ഇന്ത്യ ഒരു സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്വപ്‌നില്‍ കുശാലെ, ഐശ്വരി പ്രതീപ് സിങ്, അഖില്‍….

പിജി ഡോക്ടർമാരുടെ സൂചനാ പണിമുടക്ക് ഇന്ന്, ഒപി പൂർണമായും ബഹിഷ്കരിക്കും

സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാരുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക്. അത്യാഹിത, ഐസിയു, ലേബർ റൂം വിഭാഗങ്ങളിൽ ഒഴികെ പിജി ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല. ഒപി പൂർണമായും ബഹിഷ്കരിക്കും. സ്റ്റൈപൻഡ് വർധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ ഉറപ്പ് സർക്കാർ….

വാട്ടർ മെട്രോ ബോട്ട് തലസ്ഥാന നഗരിയിലെത്തുന്നു!

കേരളത്തിൽ ജലഗതാഗതസംവിധാനത്തിൽ ആധുനികതയുടെ വിപ്ലവപാത സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ തലസ്ഥാനവാസികൾക്കും അവസരം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിളിച്ചോതിക്കൊണ്ട് അരങ്ങേറുന്ന കേരളീയം ജനകീയോത്സവത്തിലാണ് കൊച്ചി വാട്ടർ മെട്രോ കൊച്ചിക്കായലിൽ നിന്ന് തലസ്ഥാനനഗരിയിൽ പ്രദർശനത്തിനായി എത്തുന്നത്. കേരളീയത്തിന്റെ….

കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരും, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

കാലവർഷത്തിന്റെ അവസാന നാളുകളിൽ സംസ്ഥാനത്ത് മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൊഴികെ മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കർണാടക തീരപ്രദേശത്തിന്….

ഹൃദ്രോഗം കണ്ടുപിടിക്കുക, ചികിത്സയ്ക്കുക, പ്രതിരോധിക്കുക; ‘ഹൃദയസ്പര്‍ശം’ ക്യാമ്പയിൻ ആരംഭിക്കുന്നു

ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ‘ഹൃദയസ്പര്‍ശം’ കാക്കാം ഹൃദയാരോഗ്യം എന്നപേരില്‍ സംസ്ഥാനതല കാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദ്രോഗം കണ്ടുപിടിക്കുക, ചികിത്സയ്ക്കുക, പ്രതിരോധിക്കുക, സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂക്ഷാ പരിശീലനം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്…..