Author: nammudenadu

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി നഴ്സിംഗ് കോഴ്‌സില്‍ ഒരു സീറ്റും ജനറല്‍ നഴ്സിംഗ് കോഴ്‌സില്‍ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി നഴ്സിംഗ് മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുന്നത്.

കാർഗിൽ വിജയത്തിന് ഇന്ന് 24 വയസ്

പാകിസ്ഥാനെ തോൽപ്പിച്ച് കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് 24 വർഷം പൂർത്തിയാകുന്നു. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിലിലെ മഞ്ഞുപുതച്ച മലനിരകളിൽ യുദ്ധം തുടങ്ങുന്നത്. ഓപ്പറേഷൻ വിജയ് എന്ന് കരസേനയും ഓപ്പറേഷൻ സഫേദ് സാഗര്‍ എന്ന് വ്യോമസേനയും പേരിട്ട് വിളിച്ച….

പാരിസ് ഒളിമ്പിക്‌സ്‌ അടുത്തവർഷം ജൂലൈ 26 മുതൽ

2024 ജൂലൈ 26 മുതൽ ആഗസ്‌ത്‌ 11 വരെയാണ്‌ 33-ാം ഒളിമ്പിക്‌സ്‌ പാരിസില്‍ അരങ്ങേറുക. മൂന്നാംതവണയാണ്‌ ഫ്രാൻസിന്റെ തലസ്ഥാനം ഒളിമ്പിക്‌സിന്‌ ആതിഥേയരാകുന്നത്‌. 1900, 1924 വർഷങ്ങളിൽ പാരിസ്‌ ഒളിമ്പിക്‌സ്‌ നടത്തിയിട്ടുണ്ട്‌. ലണ്ടൻ മാത്രമാണ്‌ ഇതിനുമുമ്പ്‌ മൂന്നുതവണ ഒളിമ്പിക്‌സ്‌ നടത്തിയിട്ടുള്ളത്‌. ഇരുനൂറോളം രാജ്യങ്ങളിൽനിന്നായി….

കഴിഞ്ഞ വർഷം ബാങ്കുകൾ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി

2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ. വിവരാവകാശ പ്രകാരം റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 10.57 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമെന്ന നിലയിൽ വായ്പയായി ബാങ്കുകൾ….

നെഹ്‌റു ട്രോഫി വള്ളം കളി; ആഗസ്‌ത്‌ 12ന്

പുന്നമടക്കായലിൽ നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമാകാൻ കുമരകം ഒരുങ്ങി. അഞ്ച്‌ ചുണ്ടൻ വള്ളങ്ങളാണ്‌ ഇത്തവണ കുമരകത്തുനിന്ന്‌ ജലോത്സവത്തിൽ പങ്കെടുക്കുന്നത്‌. ആഗസ്‌ത്‌ 12നാണ്‌ നെഹ്‌റു ട്രോഫി വള്ളം കളി. കുമരകത്തിന്റെ ആദ്യ ബോട്ട്‌ ക്ലബ്ബായ കുമരകം ബോട്ട്‌ ക്ലബ്‌, അവസാനമായി കുമരകത്തിന്റെ മണ്ണിൽ….

ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതൽ കാസർകോട് വരെ 8 ജിലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല. അതേസമയം,….

ലഹരി വില്പനയും ഉപയോഗവും തടയാൻ ഡ്രോൺ പരിശോധനയുമായി കേരള പോലീസ്

ലഹരി വില്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പോലീസിന്റെ ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻഡിപിഎസ് കേസുകളിലാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂർ സിറ്റി പോലീസ്….

വിവാഹവേളകളിൽ പാട്ടുപാടുന്നത് പകർപ്പവകാശ ലംഘനമല്ലെന്ന് കേന്ദ്രം

വിവാഹാഘോഷവേദികളിലും മറ്റും പാട്ടുകൾ പാടുന്നത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമല്ലെന്നും അതിന്റെ പേരിൽ റോയൽറ്റി ഈടാക്കാൻ അനുവാദമില്ലെന്നും കേന്ദ്ര സർക്കാർ. വിവാഹങ്ങളിൽ പാട്ടുകൾ കേൾപ്പിക്കുന്നതും പകർപ്പവകാശ നിയമത്തിന്റെ ലംഘനമല്ലെന്നും സർക്കാർ വ്യക്തമാക്കി. വിവാഹ ചടങ്ങുകളിൽ സംഗീത പരിപാടികൾ നടത്തിയതിന് പകർപ്പവകാശ സൊസൈറ്റികൾ റോയൽറ്റി….

ഇനി മാസ്‌ക് ധരിക്കാത്തത് കുറ്റമല്ല; സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു

സംസ്ഥാനത്ത് പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല. ജനങ്ങൾക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവ് സർക്കാർ പിൻവലിച്ചു. 2020 മാർച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി മാസ്ക് ധരിക്കൽ നിർബന്ധമാക്കിയത്. കോവിഡ്….

നിയമസഭാ സമ്മേളനം ഓഗസ്റ്റ് 7 മുതൽ 24 വരെ

15-ാം നിയമസഭയുടെ 9-ാം സമ്മേളനം ഓഗസ്റ്റ് 7ന് ആരംഭിച്ച് 24ന് സമാപിക്കും. സർക്കാർ ഇറക്കിയ ഓർഡിനൻസുകൾക്കു പകരമായി ബില്ലുകൾ പാസ്സാക്കും. അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലിയർപ്പിച്ച് 7ന് സഭ പിരിയും. 8, 9, 10, 11 തീയതികളിൽ നിയമനിർമ്മാണമായിരിക്കും അജണ്ട…..