സ്വർണം വീണ്ടും താഴേക്ക്; പവന്റെ വില 95,840 രൂപ

വീണ്ടും ഇടിഞ്ഞ് സ്വർണവില. ഇന്ന് പവൻ്റെ വില 1,880 രൂപ കുറഞ്ഞ് 95,840 രൂപയായി. ഗ്രാമിന് 11,980 രൂപയുമായി. ബുധനാഴ്‌ച 2,040 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഏതാനും ദിവസങ്ങളായി വില തുടർച്ചയായി താഴുന്ന പ്രവണതയാണ്. ജനുവരി 29-ന് രാവിലെ മേഖപ്പെടുത്തിയ പവന് 1.31.160 രൂപയാണ് ഇതുവരെയുള്ള റെക്കോഡ് നിരക്ക് ഇതുമായി താരതല്യം ചെയ്‌താൽ പത്തുമാസംകൊണ്ട് പവൻവിലയിൽ 35.320 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യു.എസ്. ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ ഉയർത്തുമെന്ന സൂചനകളാണ് സ്വർണത്തിന് തിരിച്ചടിയായത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിൻ്റെ വില 3,725 ഡോളറിലേക്ക് താഴ്ന്നു‌. അന്താരാഷ്ട്ര വിപണിയിൽ സമ്മർദം തുടരുകയാണെങ്കിൽ ഇനിയും വില ഇടിഞ്ഞേക്കാം.

ജനുവരി അവസാനവാരത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 5,595 ഡോളറിനടുത്ത് എത്തിയിരുന്നു. ആ നിലയിൽനിന്ന് അന്താരാഷ്ട്ര വിപണിയിലെ ഇടിവ് രൂക്ഷമാണ്. എങ്കിലും അതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിൽ പൂർണമായി വരാത്തതിന് കാരണം ഇറക്കുമതിത്തീരുവയിൽ വരുത്തിയ വർധനയാണ്.