നാളെ മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം; കൊല്ലം–എറണാകുളം മെമു റദ്ദാക്കി

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ നവീകരണം നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണം. 22ന് രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയവ 22ന് മധുര-ഗുരുവായൂർ എക്സ‌്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 23ന് ഗുരുവായൂർ-മധുര എക്സ്പ്രസ് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും.

22ന് നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് കായംകുളത്ത് യാത അവസാനിപ്പിക്കും. 21ന് 3.20ന് പുറപ്പെടുന്ന ചെന്നൈ-തിരുവനന്തപുരം സൂപ്പർ 22ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. 22ന് വൈകിട്ട് 5.15ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ സൂപ്പർ കോട്ടയത്ത് നിന്ന് രാത്രി 8.05ന് സർവീസ് ആരംഭിക്കും.

22ന് ആലപ്പുഴ വഴി തിരിച്ചുവിടുന്നവ

തിരുവനന്തപുരം-ചെന്നൈ മെയിൽ, തിരുവനന്തപുരം-ശ്രീഗംഗാനഗർ വീക്കി, തിരുവനന്തപുരം നോർത്ത്-ലോകമാന്യതിലക് വീക്ക്ലി, തിരുവനന്തപുരം നോർത്ത്-ബെംഗളൂരു ഹംസഫർ, തിരുവനന്തപുരം-മംഗളൂരു മലബാർ, കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ്, തിരുവനന്തപുരം-രാമേശ്വരം അമൃത എക്സ്‌പ്രസ്, തിരുവനന്തപുരം നോർത്ത് -നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്.

വൈകുന്ന ട്രെയിനുകൾ

23ന് രാവിലെ 4.20ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു, 22ന് രാത്രി പുറപ്പെട്ട് 23ന് കേരളത്തിൽ എത്തുന്ന തൂത്തുകുടി-പാലക്കാട് പാലരുവി എക്സ്പ്രസ്, 22നുള്ള തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്‌പ്രസ് എന്നിവ 30 മിനിറ്റോളം വൈകും.