പതുങ്ങിയിടത്ത് നിന്നും കുതിച്ച് സ്വർണം; ഇന്ന് വില 91000 കടന്നു

ലക്ഷത്തിലേക്ക് എത്താൻ വലിയ താമസമില്ലെന്ന അനുമാനങ്ങൾക്കിടെ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 91120 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,390 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണത്തിന് 89,680 രൂപയായിരുന്നു വില. ഇന്ന് 1440 രൂപയാണ് ഒരു പവന് വര്‍ധിച്ചത്.

ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം മുടക്കേണ്ടി വരും. അഞ്ച് ശതമാനത്തോളമാണ് പണിക്കൂലിയായി ഈടാക്കുക. രൂപകല്‍പന അനുസരിച്ച് ആഭരണങ്ങളുടെ പണിക്കൂലിയിലും മാറ്റം വരും. ഇതിനൊപ്പം ജിഎസ്ടിയും ഹാള്‍ മാര്‍ക്കിങ് ചാര്‍ജും നല്‍കണം. ഇതോടെ ഒരു പവന്‍ വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷത്തോളം മുടക്കേണ്ടി വരുമെന്ന് ഉറപ്പാണ്.