Tag: kerala

2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസ വകുപ്പിന്‍റെ അക്കാദമിക് പ്രവര്‍ത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാര്‍ഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ കലണ്ടര്‍ മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ചേര്‍ന്ന് പുറത്തിറക്കി. എൽ പി സ്കൂളുകളിലെ ശനിയാഴ്ച….

രണ്ടുമാസത്തെ റേഷൻ ഒന്നിച്ചുനൽകുന്നത് നിർത്തി; നീലക്കാർഡിനുള്ള അധിക അരിവിഹിതവും നിർത്തി

സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് രണ്ടുമാസത്തെ റേഷൻ ഒന്നിച്ചുനൽകുന്നത് നിർത്തി. ഏപ്രിൽ, മേയ് മാസങ്ങളിലെ വിഹിതം ഒന്നിച്ചുനൽകിയപ്പോൾ പല താലൂക്കുകളിലും വിതരണം താളംതെറ്റിയതിനെത്തുടർന്നാണ് ജൂൺ മുതൽ മുൻകാലങ്ങളിലെപ്പോലെ ഒരുമാസത്തെ വിഹിതം നൽകാൻ ഭക്ഷ്യവകുപ്പു തീരുമാനിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുമാസത്തെ ധാന്യം ഒന്നിച്ചുനൽകാൻ….

തിരുവനന്തപുരം മുതൽ എറണാകുളം വരെ യെല്ലോ അലർട്ട്; തെക്കൻ, മധ്യ കേരളത്തിൽ പരക്കെ മഴ

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ….

കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

ഇന്ദിരാഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച് വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പറഞ്ഞു. മാനുഷികതയില്‍ ഊന്നിയ, സുതാര്യമായ ഭരണമാണ് ലക്ഷ്യമിടുന്നത്…..

കാലവർഷം ജൂൺ രണ്ടിനെത്തിയേക്കും

ഇന്ത്യൻ കടൽപ്പരപ്പിലെ അപ്രതീക്ഷിത പ്രതിഭാസം കാരണം മേയ് അവസാന ആഴ്ച എത്തേണ്ടിയിരുന്ന കാലവർഷം ഒരാഴ്ച കൂടി വൈകി ജൂൺ രണ്ടിനായിരിക്കും എത്തുകയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതുവരെ നിലവിലെ വേനൽമഴ ഒറ്റപ്പെട്ട പ്രദേശങ്ങളിലുണ്ടായേക്കും. അറബിക്കടല് വരെയെത്തിയ കാലവർഷ കാറ്റിന്റെ ഗതി കേരള….

നാളെ വരെ ശക്തമായ മഴ തുടരും: കാലവർഷം ഉടൻ എത്തില്ല

സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൺസൂൺ കാറ്റ് ദുർബലമായതിനാൽ കാലവർഷം ഉടൻ എത്തില്ലെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തെക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതാണ് മഴ ശക്തമാകാൻ കാരണം…..

‘ഓപ്പറേഷൻ സീറോ’: കെട്ടിക്കിടക്കുന്ന കേസുകളിൽ ഒരു മാസത്തിനകം നിർണായക നടപടിയെടുക്കുമെന്ന് വിജിലൻസ്

സംസ്ഥാനത്ത് വർഷങ്ങളായി ഫയലുകളിൽ കുരുങ്ങിക്കിടക്കുന്ന അഴിമതിക്കേസുകൾ പരിശോധിക്കാൻ വിജിലൻസ് വകുപ്പ്. പുതുതായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ സീറോ’ പദ്ധതിയുടെ തുടർച്ചയായി, കെട്ടിക്കിടക്കുന്ന മുഴുവൻ കേസുകളും അടിയന്തരമായി പുനഃപരിശോധിക്കാൻ വിജിലൻസ് ഡയറക്ടറേറ്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ വിജിലൻസ് ആസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർക്ക്….

സർക്കാർ സർക്കാർ ആശുപത്രികൾ കൂടുതൽ രോഗീ സൗഹൃദമാക്കുന്നതിനുള്ള നടപടി

സർക്കാർ ആശുപത്രികൾ കൂടുതൽ രോഗീ സൗഹൃദമാക്കുന്നതിനുള്ള നടപടിയുമായി സർക്കാർ. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കെ.മുരളീധരൻ നടത്തിയ ചർച്ചയിലാണിത്. ഒ.പികളിൽ ഡോക്ടറെ കാണാൻ കാത്തിരിക്കുന്ന സമയത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. എല്ലാ ആശുപത്രി ഫാർമസിയിൽ നിന്നും ഡോക്ടറുടെ കുറിപ്പടി….

മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലെ മുന്നറിയിപ്പ് പിൻവലിച്ചു. 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു…..

വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി MVD

മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത് പ്രത്യേകം ക്ലാസ്സിഫൈ ചെയ്യും. റോഡ് സുരക്ഷയ്ക്ക്….