Latest Posts

5 വർഷത്തിനിടയിൽ നല്ല മഴ ലഭിച്ച വേനൽക്കാലം; ഉയർന്ന താപനില ഫെബ്രുവരിയിൽ

മെച്ചപ്പെട്ട മഴയും കൂടുതൽ ബുദ്ധിമുട്ടിക്കാത്ത ചൂടുമായി 2025 വേനൽ കാലം തുടരുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ നല്ല രീതിയിൽ മഴ ലഭിച്ച വേനൽക്കാലമാണ് 2025 (192 mm). 2022 ന് ശേഷം (243 mm) ഇത്തവണത്തെ മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവും….

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ ആയിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം നാളെ നടക്കും. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ….

എച്ച്. വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി; ഉത്തരവ് പുറത്തിറക്കി സർക്കാര്‍

എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയാകും. സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. മനോജ് എബ്രഹാം മാറുന്ന ഒഴിവിലേക്കാണ് എച്ച് വെങ്കിടേഷ് എത്തുന്നത്. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് എച്ച് വെങ്കിടേഷ്. എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിയായിരുന്നു മനോജ് എബ്രഹാമിന്….

അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു; കോളിളക്കം സൃഷ്ടിച്ച ക്രിമിനൽ കേസുകളിലെ പ്രതിഭാഗം വക്കീൽ

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയിൽ പ്രതിഭാഗത്തിന് വേണ്ടി….

എടിഎമ്മുകളിൽ 100, 200 രൂപ നോട്ടുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബാങ്കുകളോട് ആർബിഐ

എടിഎമ്മുകള്‍ വഴി 100 രൂപയോ 200 രൂപയോ മൂല്യമുള്ള നോട്ടുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടു. ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റര്‍മാരും  ഈ നിര്‍ദ്ദേശം ഘട്ടം ഘട്ടമായി നടപ്പിലാക്കണം. പൊതുജനങ്ങള്‍ പതിവായി ഉപയോഗിക്കുന്ന മൂല്യമുള്ള നോട്ടുകള്‍….

52-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി ആർ ​ഗവായിയെ നിയമിച്ച് രാഷ്‌ട്രപതി

ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ (ബി.ആർ. ഗവായി) നിയമിക്കുന്നതിന് രാഷ്‌ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. മെയ് 13 ന് വിരമിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിൻഗാമിയായി ജസ്റ്റിസ് ബി ആർ….

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്

ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതൽ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. 5,6,7 ക്ലാസ്സുകളിലും സബ്ജക്ട് മിനിമം നടപ്പാക്കും. പുതുക്കിയ….

ഉറങ്ങാൻ പോകുമ്പോഴും മൊബൈല്‍ഫോണ്‍ ഉപയോഗമാണോ? 59 % വരെ ഉറക്കമില്ലായ്മയ്ക്ക് സാധ്യതയെന്ന് പഠനം

കിടക്കാന്‍ പോകുമ്പോള്‍ കട്ടിലില്‍ തന്നെ ഇരുന്ന്‌ ഫോണില്‍ തോണ്ടല്‍ ഇന്ന്‌ പലരുടെയും ഒരു ഇഷ്ടവിനോദമാണ്‌. നിര്‍ദ്ദോഷമെന്ന്‌ തോന്നാവുന്ന ഈ ശീലം പക്ഷേ ഉറക്കമില്ലായ്‌മ ഉള്‍പ്പെടെ ഗുരുതര പ്രശ്‌നങ്ങളിലേക്ക്‌ നയിക്കാമെന്ന്‌ പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ ദുശ്ശീലം ഉറക്കമില്ലായ്‌മ 59 ശതമാനം വര്‍ധിപ്പിക്കുമെന്നും….

കടുത്ത ചൂടാണ്; വാഹനത്തിനും വേണം അല്പം കരുതൽ

വേനൽമഴ പെയ്തെങ്കിലും ചൂടും അസ്വസ്ഥതയും കുറയുന്നില്ല. മനുഷ്യനും മറ്റ് ജീവികൾക്കുമെന്നപോലെ പകൽ കടുത്ത ചൂടിൽ ഓടുന്ന വാഹനങ്ങൾക്കും വേണം അല്പം കരുതലെന്ന് മോട്ടോർവാഹന വകുപ്പ്. അങ്ങനെ ചെയ്‌താൽ അപകടമൊഴിവാക്കാം; വാഹനത്തിന്റെ ആയുസ്സും കൂടും. മർദം കൂടുതൽ വേണ്ട; പാർക്കിങ് തണലിലാക്കാം കൂളന്റിന്റെ….

കേരളത്തിലുണ്ടായിരുന്നത് 104 പാക് പൗരന്മാർ, 98 പേര്‍ സംസ്ഥാനത്ത് തുടരും; ആറ് പേർ മടങ്ങി

പഹൽഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച പ്രകാരം കേരളത്തിൽ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാർ തിരിച്ചുപോയി. വിസിറ്റിംഗ് വിസയിൽ എത്തിയവരാണ് ഇന്നലെ തിരിച്ചുപോയത്. അവശേഷിക്കുന്ന 98 പാക് പൗരന്മാർ സംസ്ഥാനത്ത് തുടരും. ഇവർ ദീർഘകാല വിസയിൽ കേരളത്തിൽ കഴിയുന്നവരാണ്…..