Latest Posts

കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം

കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം. ഉത്സവ സീസൺ കണക്കിലെടുത്താണ് തുക അനുവദിച്ചിട്ടുള്ളത്. അധിക നികുതി വിഹിതമായിട്ടായിരിക്കും ഇത് നൽകുക. വിവിധ സംസ്ഥാനങ്ങൾ‌ക്കായി ആകെ 72000 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതി വിഹിതം ഒരു ഇൻസ്റ്റാൾമെന്ററ്….

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് ‘2018’ പുറത്ത്

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്രിസ്റ്റഫർ….

സംസ്ഥാനത്ത് ഇന്നലെ 265 പേർക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്നലെ 265 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കോവിഡ് ബാധിച്ച് ഒരു മരണവും കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ 2606 ആണ് ആക്ടീവ് കേസുകൾ. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2997 ആണ്….

സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍; GPS നിയന്ത്രിതമാകും, ടോള്‍ ബൂത്തുകള്‍ ഒഴിവാകും

രാജ്യത്ത് പുതിയ ടോൾ പിരിവ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ കേന്ദ്രം പദ്ധതിയിടുന്നു. ഇതോടെ റോഡുകളിൽ ഫാസ്‌ടാഗുകളും ടോൾ പ്ലാസകളും ഉടൻ തന്നെ അപ്രത്യക്ഷമായേക്കും എന്നാണ് റിപ്പോര്‍ട്ട്.  വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്ന പഴയ രീതിക്ക് പകരമായി ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം….

നാലുവയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ജലദോഷ മരുന്ന്; നിയന്ത്രണങ്ങളുമായി കേന്ദ്രം

നാലുവയസ്സിന് താഴെയുള്ള കുട്ടികളിൽ ജലദോഷ മരുന്നുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശവുമായി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. ഈ പ്രായത്തിലുള്ള കുട്ടികളിൽ ഉപയോഗിക്കുന്ന ജലദോഷ മരുന്നുകളുടെ സംയുക്തങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കഫ് സിറപ്പുകൾ കഴിച്ചതുമൂലം ആഗോളതലത്തിൽ തന്നെ 141 കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിലാണിത്.   ….

സംസ്ഥാനത്ത് 300 പേർക്ക് കൂടി കോവിഡ്; 3 മരണം

സംസ്ഥാനത്ത് ഇന്നലെ 300 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ, ആക്ടീവ് കേസുകൾ 2341ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 358 കേസുകളാണ് റിപ്പോര്‍ട്ട്….

കേരളം ഒറ്റനഗരമാക്കാൻ 13അംഗ അര്‍ബൻ കമ്മീഷൻ

അതിവേഗം വികസിക്കുന്ന കേരളത്തെ 2030 -ഓടെ ഒറ്റ നഗരമായി മാറ്റാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാൻ കേരള നഗരനയ കമ്മീഷൻ രൂപീകരിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു വർഷത്തെ പ്രവർത്തന കാലാവധിയാണ് കമ്മീഷനുള്ളത്. പതിമ്മൂന്നംഗ കമ്മീഷന്റെ അദ്ധ്യക്ഷൻ യു.കെ യിലെ ബെല്‍ഫാസ്റ്റ് ക്വീൻസ്….

അവകാശികളില്ലാതെ കിടക്കുന്നത് 42270 കോടി; ആർബിഐയുടെ കണക്കുകൾ ഞെട്ടിക്കുന്നത്

അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത് 42,270 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കുകളിൽ അവകാശികളിലാത്ത നിക്ഷേപങ്ങളിൽ 28 ശതമാനം വർധനയാണ് ഉണ്ടായത്. തൊട്ടുമുൻവർഷം, പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിൽ അവകാശികളിലാത്ത നിക്ഷേപങ്ങൾ 32,934 കോടി രൂപയായിരുന്നു. 2023 മാർച്ച് അവസാനം വരെയുള്ള കണക്കുകളനുസരിച്ച്….

പുതുവർഷത്തിൽ കെ സ്മാർട്ട്; സംയോജിത സോഫ്റ്റ്‌വെയർ ജനുവരി ഒന്നുമുതൽ

തദ്ദേശഭരണ സ്ഥാപനങ്ങളുടെ സേവനം ഓൺലൈനായി ലഭ്യമാക്കുന്ന കെ സ്മാർട്ട് സംയോജിത സോഫ്റ്റ്‌വെയർ ജനുവരി ഒന്നുമുതൽ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും പ്രവർത്തനം ആരംഭിക്കും. എല്ലാ സേവനങ്ങളും സ്മാർട്ട്ഫോൺ മുഖേന സാധ്യമാക്കാൻ കെ സ്മാർട്ട് മൊബൈൽ ആപ്പും വികസിപ്പിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത്‌ ആദ്യമായാണ് തദ്ദേശസ്ഥാപനങ്ങളുടെ….

സംസ്ഥാനത്തെ ഇന്നലെ മാത്രം 292 കൊവിഡ് കേസുകള്‍

കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയര്‍ന്നത്. കേരളത്തിലെ കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്നുവരുകയാണെന്നാണ്….