Latest Posts

രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ പാത കൊല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പശ്ചിമ ബംഗാളിലെ കൊൽക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോറിൻ്റെ ഭാഗമായ ഹൗറ മൈദാൻ- എസ്പ്ലനേഡ് സെക്ഷനിലാണ് ഈ അണ്ടർ വാട്ടർ സർവീസുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയാണ് പാത കടന്നുപോകുന്നത്…..

താത്കാലിക നമ്പർ പ്ലേറ്റിലെ ഓരോ അക്ഷരത്തെയും അക്കത്തെയും വിശദീകരിച്ച് എംവിഡി

വാഹനങ്ങൾക്ക് താത്കാലിക നമ്പർ ഘടിപ്പിച്ച് പുറത്തിറക്കുന്നത് ഇന്ന് പതിവാണ്. എന്നാൽ ഇത്തരത്തിൽ പുറത്തിറങ്ങുന്ന വാഹനങ്ങൾ ഇത് ബോർഡുകളിൽ തന്നെ വ്യക്തമാക്കിയിരിക്കണമെന്ന് എംവിഡി കർശന നിർദ്ദേശം പങ്കുവച്ചിരുന്നു. പുതിയ വാഹനങ്ങളിൽ പേപ്പറുകളിലും സ്റ്റിക്കറുകളിലുമായി നമ്പറുകൾ എഴുതി ഘടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം….

ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാൻസ്

ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കണമെന്ന ഭേദ​ഗതി ബിൽ ഫ്രാൻസ് പാർലമെന്റ് അം​ഗീകരിച്ചു. ഇതോടെ ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറി. പാർലമെന്റിലെ ഇരുസഭകളും സംയുക്ത സമ്മേളനം ചേർന്ന് നടത്തിയ അന്തിമ വോട്ടെടുപ്പിൽ 72നെതിരെ 780 വോട്ടുകൾക്കാണ് ബിൽ….

തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി, തീയതി അടുത്തയാഴ്ച അവസാനം പ്രഖ്യാപിച്ചേക്കും

2024 ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കും. മാര്‍ച്ച് പതിനാലിനോ പതിനഞ്ചിനോ തീയതി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ലേതിന് സമാനമായി ഏഴ് ഘട്ടങ്ങളായായിരിക്കും വോട്ടെടുപ്പ്. ആദ്യ ഘട്ടം ഏപ്രില്‍ രണ്ടാം വാരമായിരിക്കുമെന്ന് ദേശീയ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട്….

സർവ്വകാല റെക്കോർഡിൽ സ്വർണവില

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണം. അന്താരാഷ്ട്ര സ്വർണവില 2115 യുഎസ് ഡോളർ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം. ഇന്ന് ഒരു പവന് 560 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 47560….

എട്ട് ജില്ലകൾ ഇന്ന് പൊള്ളും, ജാഗ്രതാ നിർദേശവുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 4 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കൊല്ലം,….

പ്രതിദിനം പരമാവധി 50,000 രൂപ; ശമ്പളം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

ജീവനക്കാരുടെ ശമ്പളവിതരണം തടസ്സപ്പെട്ടതിന് പിന്നാലെ ശമ്പളം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ന് മുതല്‍ ശമ്പള വിതരണം തുടങ്ങും. മൂന്ന്….

ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്…..

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഞായറാഴ്ച

അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. അഞ്ച് വയസിന് താഴെയുള്ള 23,28,258….

വമ്പൻ കുതിപ്പിൽ സ്വർണവില; ഉരുകി വിവാഹ വിപണി

സംസ്ഥാനത്ത് വമ്പൻ കുതിപ്പിൽ സ്വർണവില. ഒറ്റയടിക്ക് സ്വർണവില 680 രൂപ വർധിച്ചു. ഇന്നലെ 240 രൂപ ഉയർന്നിരുന്നു. രണ്ട് ദിവസംകൊണ്ട് മാത്രം വർദ്ധിച്ചത് 920 രൂപയാണ്. ഇതോടെ സ്വർണവില വീണ്ടും 47000 ത്തിലേക്കെത്തി. ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടില്ല. എന്നാൽ….