Latest Posts

ശബരിമലയിൽ സ്പോട് ബുക്കിങ് തുടരും; നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം

ശബരിമല ദർശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചുണ്ടിക്കാട്ടി.  വി. ജോയിയുടെ സബ്മിഷന് നിയമസഭയിൽ….

എസി സൂപ്പർ ഫാസ്റ്റ്‌ പ്രീമിയം ഇന്നുമുതൽ

കെഎസ്‌ആർടിസിയുടെ എസി സൂപ്പർ ഫാസ്റ്റ്‌ പ്രീമിയം ബസ്‌ ഇന്ന് മുതൽ നിരത്തിൽ ഇറങ്ങും. സ്വിഫ്‌റ്റിന്റെ തനതുഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചാണ്‌ ബസ്‌ വാങ്ങിയത്‌. 40 സീറ്റുള്ള ബസ്‌ ഒന്നിന്‌ 39.8 ലക്ഷം രൂപയാണ്‌ വില. വൈ-ഫൈ സൗകര്യമുള്ള ബസിൽ യാത്രക്കാർക്ക്‌ ഒരു ജിബി….

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം, കൊല്ലത്ത് 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലം ജില്ലയിൽ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. 11ാം തീയതിയാണ് കുട്ടിക്ക് പനിയും കടുത്ത തലവേദനയുമുണ്ടാകുന്നത്. 12ാം തീയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട്….

സ്കൂൾ ഒളിമ്പിക്സ് ആഘോഷമാക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്

സ്കൂൾ കലോത്സവത്തിൻ്റെ മാതൃകയിൽ കായികമേളയിൽ ചാമ്പ്യൻമാരാകുന്ന ജില്ലയ്ക്ക് എവർറോളിങ് സ്വർണക്കപ്പ് നല്‍കികൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ കലാമേള സംഘടിപ്പിക്കുന്ന വിദ്യാഭ്യാസവകുപ്പ്, അതേ നിലവാരത്തിൽ കായികമേളയ്ക്കും ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ പേരിൽ മൂന്നുകിലോഗ്രാം സ്വർണക്കപ്പ് നൽകാനാണ് വിദ്യാഭ്യാസവകുപ്പിൻന്റെ ആലോചന. സമയപരിമിതി കാരണം ഇത്തവണ യാഥാർഥ്യമായില്ലെങ്കിൽ….

മണി മ്യൂൾ തൊഴിലവസരമാക്കി യുവാക്കൾ; മുന്നറിയിപ്പ് നല്‍കി പോലീസ്

സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടുമുള്ളവരെ ‘ഓൺലൈൻ ജോലി’ നൽകി കുടുക്കാൻ തട്ടിപ്പുസംഘങ്ങൾ. സാമൂഹികമാധ്യമങ്ങൾ വഴിയുള്ള തൊഴിൽ പരസ്യങ്ങൾ കണ്ട് അപേക്ഷിക്കുന്നവരെയാണ് വലയിലാക്കുന്നത്. തട്ടിപ്പുകാർ കൈമാറുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിനൽകിയാൽ നിശ്ചിതശതമാനം തുക ലഭിക്കുമെന്നതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ തട്ടിപ്പുകാരുടെ….

റാഫേല്‍ നദാല്‍ കളിമതിയാക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ചു

ടെന്നിസ് മതിയാക്കി സ്പാനിഷ് ഇതിഹാസതാരം റാഫേല്‍ നദാല്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് 38കാരനായ നദാല്‍ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള എക്കാലത്തേയും മികച്ച ടെന്നിസ് താരങ്ങളില്‍ ഒരാളായിട്ടാണ് അറിയപ്പെടുന്നത്. കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ ആധിപത്യം….

പിഎസ്‌സി നാളെ നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും ഡോക്യുമെന്‍റ് വേരിഫിക്കേഷനുകളും മാറ്റി

മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചതോടെ പി എസ് സി പരീക്ഷകൾ മാറ്റിവച്ചു. നാളെ നടത്താനിരുന്ന പരീക്ഷകൾ, അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ,സർവ്വീസ് വെരിഫിക്കേഷൻ, ഡോക്യുമെന്‍റ് വേരിഫിക്കേഷന്‍ എന്നിവ മാറ്റിവെച്ചതായി കേരള പിഎസ്‌സി അറിയിച്ചു. പുതുക്കിയ….

സംസ്ഥാനത്ത് നാളെ പൊതു അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ബാധകം

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. ഇത്തവണ….

വീണ്ടും അതിർത്തികടന്ന് തിരുവോണം ബമ്പർ; ഭാഗ്യശാലി കർണാടക സ്വദേശി അൽത്താഫ്

മലയാളികള്‍ക്ക് വീണ്ടും നിരാശ സമ്മാനിച്ചുകൊണ്ട് തിരുവോണം ബമ്പർ ഒന്നാം സമ്മാനം ഇത്തവണയും അതിർത്തി കടന്നിരിക്കുകയാണ്. കർണാടക സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി കേരള ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് മെക്കാനിക്കായി ജോലി ചെയ്യുന്ന….