Latest Posts

ചെമ്മീനൊപ്പം മറ്റ്‌ സമുദ്രോൽപ്പന്നങ്ങൾക്കും അമേരിക്കയില്‍ നിരോധനം വരുന്നു

ചെമ്മീനൊപ്പം ഇന്ത്യയിൽ നിന്നുള്ള എല്ലാ സമുദ്രോൽപ്പന്നങ്ങൾക്കും ഇറക്കുമതി ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം. കടലാമയ്ക്കുപിന്നാലെ സസ്തനികളുടെ സംരക്ഷണത്തിൻ്റെ പേരിലാണ് 2026 ജനുവരി ഒന്നുമുതൽ ഉപരോധം ഏർപ്പെടുത്താൻ നീക്കം നടത്തുന്നത്. സമുദ്ര സസ്തനികളെ സംരക്ഷിക്കാൻ 1972ൽ നിലവിൽവന്ന മറൈൻ മാമൽ പ്രൊട്ടക്ഷൻ ആക്ടിൻ്റെ….

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു: പുതിയ നിരക്ക് ആഗസ്റ്റ് 1 മുതൽ

സംസ്ഥാനത്ത് കെട്ടിട നിർമാണ പെർമിറ്റ്‌ ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ….

പത്തനാപുരത്ത് നിന്ന് കണ്ണൂരിലേക്ക് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ്

മലബാർ ഭാഗത്തേയ്ക്ക് തെക്കൻ കേരളത്തില്‍ നിന്ന് നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലെ പ്രധാന സ്ഥലങ്ങളെ കോട്ടയം, എറണാകുളം, പത്തനംതിട്ട തുടങ്ങിയവിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രതിദിന സർവീസുകള്‍ വിജയകരമായി തുടരുന്നവയാണ്. അത്തരത്തിലൊന്നാണ് പത്തനാപുരം – പത്തനംതിട്ട –….

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ വിസിൽ ഫുട്‌ബോളിലാണ്. ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന്‌ മൊറോക്കോയെ നേരിടും. സെന്റ്‌ ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ ആറരയ്‌ക്കാണ്‌ മത്സരം. യൂറോ….

കേരളത്തിൽ സ്വര്‍ണവില ഇടിഞ്ഞു; പവന് കുറ‍ഞ്ഞത് 2000 രൂപ

കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2000 (​ഗ്രാമിന് 250) രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ​ഗ്രാം സ്വർണത്തിന് 6,495 രൂപയും പവന് 51,960 രൂപയുമായി. പവന് 2000 രൂപ കുറഞ്ഞതോടെ ഈ….

ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ബിഹാറിനും ആന്ധ്രാ പ്രാദേശിനും കൂടുതൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട് ധനമന്ത്രി. മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചുകൊണ്ടാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരണം….

കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കി

ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കാൻസർ രോഗികൾക്ക് നേരിയ ആശ്വാസം. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്നും ഒഴിവാക്കി. രോഗത്തോട് പൊരുതുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണ് നടപടി. മൊബെൽ ഫോണിന്റെയും ചാർജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും…..

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി

രാജ്യത്ത് സാമ്പത്തിക വളർച്ച തുടരുന്നുവെന്ന് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. വിലക്കയറ്റം ലക്ഷ്യമായ നാല് ശതമാനത്തിന് താഴെ. ദാരിദ്ര്യ നിർമാർജനം, കൃഷി, സ്ത്രീ സുരക്ഷ, യുവജനക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകുമെന്ന് ധനമന്ത്രി….

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ആറ് ദിവസമായി സ്വർണവില ഇടിവിലാണ്.  ഒരു പവന് ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 11 ദിവസങ്ങൾക്ക് ശേഷം 54000  ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 53960….

അന്തരീക്ഷ ഓക്‌സിജൻ ശ്വസിച്ച് പറക്കുന്ന ഐ.എസ്.ആർ.ഒയുടെ ആദ്യ റോക്കറ്റ് പരീക്ഷണം വിജയം

അന്തരീക്ഷ ഓക്‌സിജൻ ശ്വസിച്ച് പറക്കുന്ന ഐ.എസ്.ആർ.ഒയുടെ ആദ്യ റോക്കറ്റ് പരീക്ഷണം വിജയം. രോഹിണി 560 റോക്കറ്റിൽ ഐ.എസ്.ആർ.ഒ വികസിപ്പിച്ച സ്ക്രാംജെറ്റ് എൻജിൻ ഘടിപ്പിച്ച് തയ്യാറാക്കിയ അഡ്വാൻസ്‌ഡ് ടെക്നോളജി വെഹിക്കിളാണ് പരീക്ഷിച്ചത്. ശബ്ദത്തെക്കാൾ ആറിരട്ടി വേഗതയിലാണ് എ.ടി.വി റോക്കറ്റ് (അഡ്വാൻസ്‌ഡ് ടെക്നോജളിക്കൽ വെഹിക്കിൾ)….