Latest Posts

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലായ് മൂന്നുവരെ

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24-ന് ആരംഭിച്ച് ജൂലൈ മൂന്നിന് സമാപിക്കുമെന്ന് കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു. ഒമ്പതുദിവസത്തെ പ്രത്യേക സമ്മേളനത്തിന്‍റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ലോക്‌സഭാ സ്‌പീക്കറെ തിരഞ്ഞെടുക്കുകയും പുതിയ പാർലമെന്റ് അംഗങ്ങൾ (എംപിമാർ) സത്യപ്രതിജ്ഞ….

മോദിയുടെ പേരിലുളള ആ സ്കീം വ്യാജം, വഞ്ചിതരാകരുത്; പിഐബി മുന്നറിയിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈൽ റീചാർജ് വാഗ്ദാനം ചെയ്യുന്നുവെന്ന തരത്തിലുള്ള സന്ദേശം വ്യാജം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.  ‘ഇന്ത്യൻ സർക്കാർ അത്തരത്തിലുള്ള ഒരു സ്കീമും നടത്തുന്നില്ല, ഇത് പറ്റിക്കാനുള്ള….

വാട്സാപ്പിലെ സന്ദേശങ്ങളിൽ കരുതൽ വേണം ഇല്ലെങ്കിൽ പോക്കറ്റ് കാലിയാകും

സാമൂഹികമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് സാമ്പത്തികതട്ടിപ്പുകൾ കൂടി വരുന്നു. ചതിവരുന്ന വഴികളെക്കുറിച്ച്… അപരിചിതരായ സ്ത്രീകളുടെ ഡി.പി.യുമായി, അധികവരുമാനം വാഗ്ദാനംചെയ്ത് വരുന്ന സന്ദേശങ്ങൾ. ഇത് സ്ത്രീയൊന്നുമാകില്ല. കംബോഡിയ, മ്യാൻമാർ, ലാവോസ് പോലുള്ള രാജ്യങ്ങളിൽനിന്ന് നമ്മുടെ അക്കൗണ്ടിലുള്ള പണം ലക്ഷ്യമിട്ട് ആരെങ്കിലും അയക്കുന്ന സന്ദേശമാകാമിത്. +62 എന്നു….

ആരോഗ്യകിരണം: പദ്ധതിയുടെ ഫലം എല്ലാവർക്കും ലഭിക്കും

സർക്കാരിന്റെ സൗജന്യ ചികിത്സാപദ്ധതിയായ ആരോഗ്യകിരണത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കണമെന്ന് കോട്ടയം ജില്ലാ നിയമ സേവന അതോറിറ്റി (ഡി.എൽ.എസ്.എ.) ജില്ലാ ജനറൽ ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. ഇതുപ്രകാരം ഈ പദ്ധതി സംബന്ധിച്ച അറിയിപ്പുബോർഡുകൾ സ്ഥാപിക്കുമെന്ന് ജനറൽ ആശുപത്രി അധികൃതർ ഡി.എൽ.എസ്.എ.യിൽ അറിയിച്ചു. 18….

അനർഹമായി കണ്ടെത്തിയത് 63,958 മുൻഗണനാ റേഷൻ കാർഡുകൾ

അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശംവെച്ചവരിൽനിന്ന് മൂന്നുവർഷത്തിനകം പിഴയായി ഈടാക്കിയത് 7.34 കോടിയില്‍പ്പരം രൂപ. സംസ്ഥാനത്താകെ 63,958 റേഷൻ കാർഡുടമകളെയാണ് മുൻഗണനപ്പട്ടികയിൽനിന്ന് അനർഹരായി കണ്ടെത്തിയത്. 2021 മേയ് 21 മുതൽ 2024 മാർച്ച് 31 വരെയുള്ള കണക്കാണിത്. നേരിട്ടും ടെലിഫോൺ പരാതി….

തദ്ദേശ വാർഡ് വിഭജന ബിൽ അഞ്ച് മിനുട്ടിൽ പാസാക്കി നിയമസഭ

പ്രതിപക്ഷ ബഹളത്തിനിടെ തദ്ദേശ വാർഡ് വിഭജന ബിൽ നിയമസഭ പാസാക്കി. അഞ്ച് മിനുട്ടിലാണ് ബിൽ പാസാക്കിയത്. സബ്ജക്ട് കമ്മിറ്റിക്ക് പോലും വിടാതെയാണ് ബിൽ പാസാക്കിയത്. സബ്ജക്ട് കമ്മിറ്റിക്ക് വിടുമെന്നായിരുന്നു അജണ്ട. അസാധാരണ ഘട്ടങ്ങളിലാണ് സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ബിൽ പാസാക്കുന്നത്. നേരത്തെ….

എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ലിറ്റില്‍ കൈറ്റ്സില്‍ അംഗമാകാം

സംസ്ഥാനത്തെ സർക്കാർ -എയിഡഡ് ഹൈസ്കൂളുകളിലെ ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ചൊവ്വാഴ്‌വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷ 15ന്. സ്‌കൂളുകളിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോറത്തിൽ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്‌വെയർ അധിഷ്‌ഠിതമായി നടത്തുന്ന അരമണിക്കൂർ അഭിരുചി പരീക്ഷയിൽ ലോജിക്കൽ- ഗണിതം, പ്രോഗ്രാമിങ്,….

ജലസംഭരണികൾ നിറയുന്നു; കാലവർഷം കനത്താൽ നീരൊഴുക്ക്‌ വർധിക്കും

സംസ്ഥാനത്തെ ജലസംഭരണികൾ കാലവർഷത്തിൽ നിറഞ്ഞുതുടങ്ങി. പരമാവധി സംഭരണശേഷിയിലേക്ക് എത്തിയിട്ടില്ലെങ്കിലും വരുംദിവസങ്ങളിൽ കാലവർഷം കനത്താൽ ഡാമുകളിൽ നീരൊഴുക്ക് വർധിക്കും. കാലവർഷം ആദ്യപാദത്തിൽ മഴ കുറവാണെങ്കിലും വരുംദിവസങ്ങളിൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്ഇബി, ജലസേചനവകുപ്പ് അധികൃതർ പറഞ്ഞു. വേനൽക്കാലം കഴിഞ്ഞതോടെ വൈദ്യുതി ഉപയോഗം കുറഞ്ഞത് കെഎസ്ഇബിയുടെ….

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന് വൈകീട്ട് അഞ്ചു മണിക്ക്. മന്ത്രി മാരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കും. പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗും, ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷായും തുടരുമെന്നാണ് സൂചന. മുന്നാം മോദി സർക്കാരിന് തുടക്കമിട്ട് നരേന്ദ്രമോദിയടക്കമുള്ള….

നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ 28 ദിവസം, ജൂലൈ 25 ന് അവസാനിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഈ മാസം 10 ന് ആരംഭിക്കും. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ആദ്യ ദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷൻ ഉണ്ടാകും. ജൂലായ്‌ 25 നാണ് സഭ സമ്മേളനം അവസാനിക്കുക.  ലോക കേരള….