Latest Posts

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍….

സ്കൂൾ ഓഡിറ്റോറിയം വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

സ്കൂളുകളിലെ ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് ഉപയോഗിക്കാൻ അനുമതി നൽകരുതെന്ന് ഹൈക്കോടതി. ‘സ്കൂളുകളുടെ, പ്രത്യേകിച്ച് സർക്കാർ സ്കൂളുകളുടെ സൗകര്യങ്ങൾ വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്കുവേണ്ടി എങ്ങനെയാണ് അനുവദിക്കാനാവുക’? ഇക്കാര്യത്തിൽ ആലോചനകളും നടപടികളും ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെയാണ്….

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം

പവന് 640 രൂപ വർദ്ധിച്ച് സ്വർണവില റെക്കോർഡിട്ടു. ഇന്നലെ വിലയിൽ നേരിയ ഇടിവുണ്ടായിരുന്നെങ്കിലും ഇന്ന് കേരള വിപണിയിൽ പുതിയ റെക്കോർഡിട്ടു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,720 രൂപയാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണവില ഉയരാൻ കാരണമായത്. റഷ്യ-ഉക്രെയ്ൻ യുദ്ധവും, മിഡിൽ….

സൈബർ തട്ടിപ്പ്: റദ്ദാക്കിയത് 1.58 കോടി മൊബൈൽ കണക്ഷനുകൾ

ഒരു വർഷം കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്ത് റദ്ദാക്കിയത് 1.58 കോടി തട്ടിപ്പ് മൊബൈൽ കണക്ഷനുകൾ. വ്യാജ രേഖ നൽകിയെടുത്ത സിം കാർഡുകൾ, സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട കണക്ഷനുകൾ അടക്കം ഇതിൽ ഉൾപ്പെടും. 2023 മേയ് 17 മുതൽ ഇന്നലെ വരെയുള്ള….

പിഎസ്‍സിയുടെ പേരും ഔദ്യോഗിക മുദ്രയും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി

പിഎസ്‍സിയുടെ പേരും ഔദ്യോഗിക മുദ്രയും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനം. പിഎസ്‍സിയുടെ എംബ്ലം ഉപയോഗിച്ചും കമ്മിഷന്റെ പേരോ സമാന പേരുകളോ ഉപയോഗിച്ചും വ്യക്തികളും സ്ഥാപനങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ടെലിഗ്രാം ചാനലുകൾ, ഫെയ്സ്ബുക്ക് പേജ്, യുട്യൂബ് ചാനൽ എന്നിവ നടത്തുന്നുണ്ടെന്ന് പിഎസ്‌സി….

ഇടിയോടും കാറ്റോടും കൂടിയ മഴ; ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറത്തും വയനാടും ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഉച്ചയ്ക്ക് ശേഷം….

കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിയാൻ എഐ ക്യാമറ

കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിയാൻ എഐ ക്യാമറ സ്ഥാപിക്കുന്നു. നിരീക്ഷണ സംവിധാനത്തിന്റെ ആദ്യഘട്ട പരീക്ഷണം പാലക്കാട് പന്നിമട വനമേഖലയിൽ നടന്നു. രാത്രിയിലും പകലിലും ചിത്രം പകർത്താൻ കഴിയുന്ന തെർമൽ ക്യാമറയുടെ പരീക്ഷണമാണ് നടന്നത്. തെർമൽ ക്യാമറയുടെ പ്രവർത്തനം പരിശോധിക്കാനായി കുങ്കി ആന….

ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് എം.ജി സർവകലാശാലയില്‍ തുടക്കം

സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കോളജുകളിലെ ഓണേഴ്സ് പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി രജിസ്ട്രേഷന്‍ തുടങ്ങിയത് എം.ജിയിലാണ്. രാജ്യാന്തര, ദേശീയ തലങ്ങളിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ കോഴ്സുകള്‍ക്ക് ഒപ്പം നില്‍ക്കുന്ന രീതിയിലാണ് ഓരോ പ്രോഗ്രാമിന്‍റെയും സിലബസുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന്….

ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

കേരളത്തിലെ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പാണ് പുറത്തിറക്കിയത്. ഇതനുസരിച്ച് ശനിയാഴ്ച….

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂൺ ആറിനാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽവച്ചാണ് മത്സരം. സോഷ്യൽ മീഡിയയിലൂടെയായിരുന്നു 39-കാരനായ….